കണ്ണൂര്‍ പുതിയങ്ങാടിയിലെ കള്ളവോട്ട്: മൂന്ന് മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Tuesday, May 7, 2019

കണ്ണൂര്‍ പുതിയങ്ങാടിയിലെ കള്ളവോട്ട്: മൂന്ന് മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു

കണ്ണൂർ: കാസർകോട് ലോക്സഭ മണ്ഡലത്തിലെ പുതിയങ്ങാടിയിലെ പോളിങ് ബൂത്തിൽ കള്ളവോട്ട് ചെയ്ത മൂന്ന് മുസ്ലീം ലീഗ് പ്രവർത്തകർക്കെതിരേ കേസെടുത്തു. ലീഗ് പ്രവർത്തകരായ മുഹമ്മദ് ഫായിസ്, കെ.എം. മുഹമ്മദ്, അബ്ദുൾ സമദ് എന്നിവർക്കെതിരെയാണ് പോലീസ് കേസെടുത്തത്. ലോക്സഭ തിരഞ്ഞെടുപ്പിൽ പുതിയങ്ങാടിയിലെ 69, 70 നമ്പർ ബൂത്തുകളിൽ ലീഗ് പ്രവർത്തകർ കള്ളവോട്ട് ചെയ്തെന്ന് സി.പി.എമ്മാണ് പരാതിപ്പെട്ടത്. ലീഗ് പ്രവർത്തകർ കള്ളവോട്ട് ചെയ്യുന്ന ദൃശ്യങ്ങൾ സഹിതമായിരുന്നു സി.പി.എമ്മിന്റെ പരാതി. ഇതിന്റെ അടിസ്ഥാനത്തിൽ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ അന്വേഷണത്തിന് ഉത്തരവിട്ടു. തുടർന്ന് കാസർകോട് ജില്ലാ കളക്ടർ സംഭവത്തിൽ അന്വേഷണം നടത്തുകയും കള്ളവോട്ട് നടന്നതായി സ്ഥിരീകരിക്കുകയുമായിരുന്നു. അതിന്റെ അടിസ്ഥാനത്തിൽമുസ്ലീം ലീഗ് പ്രവർത്തകരിൽനിന്ന് ജില്ലാ കളക്ടർ മൊഴിയെടുത്തിരുന്നു. ഇവർ പുതിയങ്ങാടിയിലെ രണ്ടു ബൂത്തുകളിലും വോട്ട് ചെയ്തതായി കണ്ടെത്തിയതിനെ തുടർന്നായിരുന്നു ഇവരെ നേരിട്ടുവിളിച്ചുവരുത്തി ജില്ലാ കളക്ടർ മൊഴി രേഖപ്പെടുത്തിയത്. തുടർന്ന് വിശദമായ അന്വേഷണ റിപ്പോർട്ട് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർക്ക് സമർപ്പിക്കുകയും ചെയ്തു. Content Highlights:bogus vote in kannur puthiyangadi, kasargod loksabha constituency;police case against 3 iuml workers


from mathrubhumi.latestnews.rssfeed http://bit.ly/2PQDc5c
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages