മോദിയെ രാജ്യത്തിന്റെ പ്രധാനമന്ത്രിയായി പരിഗണിക്കുന്നില്ലെന്ന് മമത - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Tuesday, May 7, 2019

മോദിയെ രാജ്യത്തിന്റെ പ്രധാനമന്ത്രിയായി പരിഗണിക്കുന്നില്ലെന്ന് മമത

കൊൽക്കത്ത: രാജ്യത്തിന്റെ പ്രധാനമന്ത്രിയായി നരേന്ദ്ര മോദിയെ പരിഗണിക്കാത്തതിനാലാണ് അദ്ദേഹവുമായി കൂടിക്കാഴ്ചയ്ക്ക് തയ്യാറാകാത്തതെന്ന് പശ്ചിമ ബെംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. ഒരേവേദിയിൽ മോദിക്കൊപ്പം പ്രത്യക്ഷപ്പെടാൻ താൽപര്യമില്ലെന്നും മമത പശ്ചിമബംഗാളിലെ ജർഗ്രാമിൽ പറഞ്ഞു. "ഞാൻ അടുത്ത പ്രധാനമന്ത്രിയോട് സംസാരിച്ചോളാം. ഫോനി ചുഴലിക്കാറ്റിന്റെ ഫലമായുണ്ടായ നാശനഷ്ടങ്ങൾ സംസ്ഥാനത്തിനു തന്നെ പരിഹരിക്കാനാകും". തിരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന സാഹചര്യത്തിൽ കേന്ദ്രത്തിന്റെ സഹായം ആവശ്യമില്ലെന്നും മമത കൂട്ടിച്ചേർത്തു. ഫോനി ചുഴലിക്കാറ്റിന്റെ വിഷയത്തിലും മമതാ ബാനർജി രാഷ്ട്രീയം കളിക്കുകയാണെന്ന് പ്രധാനമന്ത്രി ആരോപിച്ചിരുന്നു. പശ്ചിമ ബംഗാളിലെ താംലൂക്കിൽ തിരഞ്ഞെടുപ്പ് പൊതുയോഗത്തിൽ സംസാരിക്കവേ ആയിരുന്നു മോദിയുടെ വിമർശനം. ഇതിനുള്ള മറുപടിയുമായാണ് മമത എത്തിയിരിക്കുന്നത്. WB CM in Jhargram earlier today: I dont consider him the countrys PM, hence I didnt sit for the meeting.I dont want to be seen with him on the same platform. Ill speak to the next PM.We can take care of cyclone damage by ourselves. We dont need Centres help ahead of polls. pic.twitter.com/alYGFZZa8E — ANI (@ANI) May 6, 2019 നേരത്തെ ഫോനി ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട വിഷയങ്ങൾ സംസാരിക്കാൻ പ്രധാനമന്ത്രി രണ്ടുവട്ടം വിളിച്ചുവെങ്കിലും മമതാ ബാനർജി പ്രതികരിച്ചില്ലെന്ന് പരാതി ഉയർന്നിരുന്നു. രണ്ടുതവണ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചുവെങ്കിലും മമത മറുപടി നൽകുകയോ തിരികെ വിളിക്കുകയോ ചെയ്തില്ലെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് ആരോപിച്ചിരുന്നത്. content highlights:i dont consider modi as pm says mamata banerjee


from mathrubhumi.latestnews.rssfeed http://bit.ly/2YcmqjV
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages