ഉത്പന്നങ്ങള്‍ വാങ്ങാന്‍ ആളില്ല; നാട്ടുകാര്‍ക്കിതെന്തുപറ്റി? - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Tuesday, May 7, 2019

ഉത്പന്നങ്ങള്‍ വാങ്ങാന്‍ ആളില്ല; നാട്ടുകാര്‍ക്കിതെന്തുപറ്റി?

നാട്ടുകാർക്കിതെന്തുപറ്റി? ഉപ്പുമുതൽ കർപ്പൂരം വരെയുള്ള ഉത്പന്നങ്ങളുടെ വില്പനയിൽ വൻതോതിൽ ഇടിവ്. കാർ, ഇരുചക്രവാഹനങ്ങൾ, വിമാനയാത്ര, സോപ്പ്, പേസ്റ്റ് തുടങ്ങിയ ഉത്പന്നങ്ങൾ അടങ്ങിയ എഫ്എംസിജി വിഭാഗം എല്ലാ മേഖലയിലും വില്പനയിൽ കനത്ത ഇടിവാണ് ഉണ്ടായിരിക്കുന്നത്. നഗര-ഗ്രാമ പ്രദേശങ്ങളിൽ ഒരേപോലെ വരുമാനത്തിലുണ്ടായ ഇടിവാണ് ജനങ്ങളെ ചെലവ് ചുരുക്കാൻ പ്രേരിപ്പിക്കുന്നത്. സ്വകാര്യ നിക്ഷേപം വർധിപ്പിച്ചും കയറ്റുമതി കൂട്ടിയും ഉത്പന്നങ്ങളുടെ ആവശ്യകത വർധിപ്പിക്കുകയെന്നത് വരുന്ന സർക്കാരിന് വെല്ലുവിളിയാകും. വിപണിയിൽ ആവശ്യത്തിന് പണമെത്തിക്കുകയെന്ന ദൗത്യവും പുതിയ സർക്കാരിന് ഏറ്റെടുക്കേണ്ടിവരും. സോപ്പ്, പേസ്റ്റ് പോലുള്ള അത്യാവശ്യ വസ്തുക്കളുടെ വില്പനയിൽപോലും കനത്ത ഇടിവുണ്ടായതായി മാർച്ച് പാദത്തിലെ പ്രവർത്തനഫലങ്ങൾ സൂചിപ്പിക്കുന്നതായി ഹിന്ദുസ്ഥാൻ യുണിലിവറിന്റെ ചെയർമാൻ സഞ്ജീവ് മെഹ്ത്ത വ്യക്തമാക്കുന്നു. ജനങ്ങൾ കുളിയും പല്ലുതേപ്പുപോലും വേണ്ടെന്നുവെയ്ക്കുകയാണോ? വില കുറഞ്ഞ കോമ്പോ പായ്ക്കുകൾ വാങ്ങി ചെലവുചുരുക്കുകയാണെന്നാണ് കമ്പനികളുടെ വിലയിരുത്തൽ. പ്രത്യേക ബ്രാൻഡിലേയ്ക്ക് നോക്കാതെ വിലകുറഞ്ഞ ഉത്പന്നങ്ങളിലേയ്ക്ക് ജനങ്ങൾ ശ്രദ്ധതിരിക്കാൻ തുടങ്ങിയതായും കമ്പനികൾ വിലയിരുത്തുന്നു. പത്തുമാസത്തിനിടെ ഇതാദ്യമായി യാത്രാ വാഹനങ്ങളുടെ വില്പനയിൽ അഞ്ചുശതമാനത്തോളം ഇടിവുണ്ടായി. 2016ലെ നോട്ട് നിരോധനത്തിനുശേഷം ഇരുചക്രവാഹനങ്ങളുടെ വില്പന പുറകോട്ടാണ്.


from mathrubhumi.latestnews.rssfeed http://bit.ly/2vHjwaT
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages