ന്യൂഡൽഹി: പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന പരാതിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബി.ജെ.പി. അധ്യക്ഷൻ അമിത് ഷായ്ക്കും ക്ലീൻചിറ്റ് നൽകിയ തിരഞ്ഞെടുപ്പുകമ്മിഷന്റെ ഉത്തരവ് ഹാജരാക്കാൻ സുപ്രീംകോടതി നിർദേശം. ഹർജിക്കാരിയായ കോൺഗ്രസ് എം.പി. സുസ്മിത ദേവിനോടാണ് ഇക്കാര്യമാവശ്യപ്പെട്ടത്. ഒരേകാര്യം മറ്റു നേതാക്കൾ പ്രസംഗിച്ചാൽ നടപടിയെടുക്കുന്ന കമ്മിഷൻ ബി.ജെ.പി. നേതാക്കളെ തൊടുന്നില്ലെന്ന് ഹർജിക്കാരി ആരോപിച്ചപ്പോഴാണ് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് ഉത്തരവിന്റെ പകർപ്പ് ആവശ്യപ്പെട്ടത്. കേസ് ബുധനാഴ്ച പരിഗണിക്കും. സൈനിക നടപടിയെ രാഷ്ട്രീയനേട്ടമാക്കി പ്രസംഗിച്ച മോദിക്കും അമിത് ഷായ്ക്കുമെതിരേ കമ്മിഷൻ നടപടിയെടുത്തില്ലെന്നുകാട്ടിയാണ് സുസ്മിത ദേവ് സുപ്രീംകോടതിയെ സമീപിച്ചത്. ഇതുസംബന്ധിച്ച് നടപടിയെടുക്കുന്നകാര്യം തിരഞ്ഞെടുപ്പു കമ്മിഷനു തീരുമാനിക്കാമെന്ന് സുപ്രീംകോടതി കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. പിന്നീടാണ് ഇരുവർക്കും ക്ലീൻചിറ്റ് നൽകിക്കൊണ്ട് കമ്മിഷന്റെ ഉത്തരവു വന്നത്. യുക്തിക്കു നിരക്കാത്ത ഉത്തരവാണ് കമ്മിഷൻ ഇറക്കിയതെന്ന് സുസ്മിതാ ദേവിനു വേണ്ടി അഭിഷേക് മനു സിംഘവി വാദിച്ചു. ഉത്തരവുകളിൽ ഭൂരിഭാഗവും ഏകകണ്ഠമായുള്ളതല്ല. കമ്മിഷന്റെ നടപടിയിൽ തിരഞ്ഞെടുപ്പുകമ്മിഷണർമാരിൽ ഒരാൾ വിയോജിച്ചതായി റിപ്പോർട്ടുണ്ട്. കമ്മിഷന്റെ കൂടുതൽ തീരുമാനങ്ങളും ബി.ജെ.പി. നേതാക്കൾക്ക് അനുകൂലമാണ്. പരാതി നൽകിയ കോൺഗ്രസിന് ഉത്തരവിന്റെ പകർപ്പു കിട്ടിയില്ലെന്നും സിംഘവി ചൂണ്ടിക്കാട്ടി. content highlights:Supreme court, election commission, clean chit, narendra modi and amit shah
from mathrubhumi.latestnews.rssfeed http://bit.ly/30a3vIC
via
IFTTT
No comments:
Post a Comment