ചെന്നൈ: മംഗലാപുരം മെയിൽ ഉൾപ്പെടെ ആറു തീവണ്ടികളിൽ രണ്ടുദിവസങ്ങളിലായി കവർച്ച നടന്നതിനെത്തുടർന്ന് സേലത്ത് സുരക്ഷയ്ക്കായി 500 റെയിൽവേ പോലീസുകാരെ നിയോഗിക്കുമെന്ന് എ.ഡി.ജി.പി. എസ്. ശൈലേന്ദ്രബാബു പറഞ്ഞു. റെയിൽവേ ഡി.ഐ.ജി., പോലീസ് സൂപ്രണ്ട് എന്നിവരുമായി നടത്തിയ ചർച്ചയിലാണ് ഇക്കാര്യം തീരുമാനിച്ചത്. കവർച്ച നടന്ന മാവേലിപാളയത്തിനും മകുടംചാവടിക്കുമിടയിലുള്ള 25 കിലോമീറ്ററിൽ 100 മീറ്റർ ദൂരത്തിൽ രണ്ടുപേർ എന്ന രീതിയിലാണ് പോലീസുകാരെ നിയോഗിക്കുന്നത്. ഈ പാതയിൽ ഓടുന്ന എല്ലാ തീവണ്ടികളിലും സംരക്ഷണത്തിനായി റെയിൽവേ പോലീസിനെ നിയോഗിക്കാനും തീരുമാനിച്ചു. പ്രതികളെ പിടികൂടാൻ റെയിൽവേ പോലീസ് തമിഴ്നാട് പോലീസിന്റെ സഹായം തേടിയിട്ടുണ്ട്. ഉത്തരേന്ത്യയിൽനിന്ന് എത്തിയെന്നു കരുതുന്ന കവർച്ചസംഘം തമിഴ്നാട് വിട്ടുപോയിട്ടില്ലെന്നാണ് സൂചന. അന്വേഷണത്തിന് അഞ്ചു സംഘങ്ങളെ റെയിൽവേ പോലീസ് നിയോഗിച്ചിട്ടുണ്ട്. കവർച്ചക്കാരെ പിടികൂടാൻ റെയിൽവേ സംരക്ഷണസേന(ആർ.പി.എഫ്.)യും നാലു പ്രത്യേക സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. സേലം, മധുര, ചെന്നൈ എന്നീ റെയിൽവേ ഡിവിഷനുകളിലെ അന്വേഷണ ഉദ്യോഗസ്ഥരെ ഉൾക്കൊള്ളിച്ചാണ് പ്രത്യേക സംഘങ്ങൾ രൂപവത്കരിച്ചത്. വെള്ളിയാഴ്ച നാലു തീവണ്ടികളിലും ശനിയാഴ്ച രണ്ടു തീവണ്ടികളിലുമാണ് കവർച്ച നടന്നത്. വെള്ളിയാഴ്ച പത്തു സ്ത്രീകളിൽനിന്ന് 30 പവനും ശനിയാഴ്ച രണ്ട് സ്ത്രീകളിൽനിന്ന് ഏഴു പവനുമാണ് ആയുധധാരികളായ സംഘം കവർന്നത്. തീവണ്ടികളിൽ ഭീതിരഹിതമായ യാത്രാസാഹചര്യമൊരുക്കണമെന്ന് ദക്ഷിണ റെയിൽവേ എംപ്ലോയീസ് യൂണിയൻ(ഡി.ആർ.ഇ.യു.) ജനറൽ സെക്രട്ടറി മാത്യു സിറിയക്ക് ആവശ്യപ്പെട്ടു. എല്ലാ തീവണ്ടികളിലും റെയിൽവേ പോലീസിന്റെയും ആർ.പി.എഫിന്റെയും സംരക്ഷണം ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. content highlights:mangalapuram mail robbery
from mathrubhumi.latestnews.rssfeed http://bit.ly/2V5eUp5
via
IFTTT
No comments:
Post a Comment