കനല്‍ ഒരു തരിമതിയോ? ശോഷിക്കുന്ന ഇടതുപക്ഷം ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Friday, May 24, 2019

കനല്‍ ഒരു തരിമതിയോ? ശോഷിക്കുന്ന ഇടതുപക്ഷം ഉയര്‍ത്തുന്ന ചോദ്യങ്ങള്‍

ഇന്ത്യയിൽ നിയമസഭാ, ലോക്സഭാ തിരഞ്ഞെടുപ്പുകൾ കഴിയുന്നതിനനുസരിച്ച് മെലിഞ്ഞുപോകുന്ന പ്രതിഭാസം കൃത്യമായി കാണിക്കുന്നത് ഇടതുപക്ഷമാണ്. രാഷ്ട്രീയത്തിലെ തിരുത്തൽ ശക്തികളെന്നും പുരോഗമന രാഷ്ട്രീയത്തിന്റെ വക്താക്കളെന്ന് സ്വയം വിശ്വസിക്കുകയും മറ്റുള്ളവരെ വിശ്വസിപ്പിക്കാൻ ശ്രമിക്കുകയും ചെയ്യുന്നവരാണ് ഇടതുപാർട്ടികൾ. പ്രത്യേകിച്ച് സിപിഎം, സിപിഐ എന്നിവർ. 2019 ലെ പൊതുതിരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവന്നതോടെ കാലം ചെല്ലുന്തോറും വംശനാശം ഭവിക്കുന്നവരായി ഇടതുപക്ഷം മാറുന്നോ എന്ന് ആശങ്കപ്പെടേണ്ടിയിരിക്കുന്നു. ഇടത് കോട്ടകളെന്ന് വീമ്പടിച്ചിരുന്ന ബംഗാളിൽ ഇടതു പക്ഷം പ്രത്യേകിച്ച് സിപിഎം ദയനീയമായി തകർന്നടിഞ്ഞു. ത്രിപുരയുടെ കാര്യവും തഥൈവ. ഇരു സംസ്ഥാനങ്ങളിലും പതിറ്റാണ്ടുകൾ തുടർച്ചയായി ഭരിച്ച പാർട്ടിക്കാണ് ഈ ദുരവസ്ഥ വന്നുചേർന്നിരിക്കുന്നത്. ഏറെ പ്രതീക്ഷ പുലർത്തിയിരുന്ന കേരളത്തിൽ നിന്നുപോലും ഇടതുപക്ഷത്തിന് ആകെ ഒരു സീറ്റ് മാത്രമാണ് നേടിയെടുക്കാനായത്. ലോക്സഭയുടെ ചരിത്രത്തിൽ ഏറ്റവും ശോഷിച്ച ഇടതിപക്ഷത്തിനെയാണ് ഇത്തവണ കാണാൻ സാധിക്കുക. 17-ാം ലോക്സഭയിൽ ഇടത് സാന്നിധ്യം വെറും അഞ്ചുസീറ്റിലേക്ക് ഒതുങ്ങി. തമിഴ്നാടാണ് ഇടതുപക്ഷത്തിന് കൂടുതൽ സീറ്റ് നൽകിയ സംസ്ഥാനം. നാല് സീറ്റ്. സിപിഎമ്മിനും സിപിഐയ്ക്കും രണ്ട് സീറ്റുകൾ വീതം. ആരെയാണോ അടുത്തകാലം വരെ എതിർത്തിരുന്നത് അതേ കോൺഗ്രസിന്റെ കാരുണ്യത്തിലാണ് തമിഴ്നാട്ടിൽ ചെങ്കൊടി പാറിയതെന്നതാണ് വിരോധാഭാസം. ഇതേ കോൺഗ്രസിനെ എതിർത്ത് നിന്നാണ് കേരളത്തിൽ വെറും ഒരു ലോക്സഭാ സീറ്റിലേക്ക് ഇടതു പക്ഷം ചുരുങ്ങിപ്പോയത്. ഇടതിന് ഇത്തവണ ചൂണ്ടിക്കാണിക്കാനുള്ളത് നഷ്ടങ്ങളുടെ കണക്ക് മാത്രം. തമിഴ്നാട്ടിൽ ലഭിച്ച സീറ്റുകൾ പക്ഷെ ഇടതിന് സ്വന്തമെന്ന് പറയാനാകില്ല. അത് യുപിഎയുടെ കണക്കിൽ മാത്രമേ കുറിക്കാനാകു. അങ്ങനെ നോക്കിയാൽ വെറും ഒരു സീറ്റ് മാത്രമാണ് ഇത്തവണ ഇടതുപക്ഷം പോരാടി നേടിയതെന്ന് പറയാം. 2014 ൽ ഒമ്പത് സീറ്റ് നേടിയതാണ് ഇതുവരെ സിപിഎമ്മിന്റെ ഏറ്റവും കുറഞ്ഞ സീറ്റ് നില. ആകെ 12 സീറ്റാണ് ഇടതുപക്ഷത്തിന് 2014ൽ ലഭിച്ചത്. ഇടതുപക്ഷത്തിന്റെ ചരിത്രത്തിലേതന്നെ വലിയ മുന്നേറ്റം നടത്താൻ സാധിച്ചത് 2004 ൽ ആയിരുന്നു. വാജ്പേയി സർക്കാർ കാലാവധി കഴിഞ്ഞതിന് ശേഷം വന്ന തിരഞ്ഞെടുപ്പിൽ സിപിഎം ഉൾപ്പെടെ ഇടതു കക്ഷികൾക്കെല്ലാം കൂടി 59 സീറ്റുകളാണ് ഉണ്ടായിരുന്നത്. ഒന്നാം യുപിഎ സർക്കാരിനെ പുറമെ നിന്ന് പിന്തുണച്ച് ഭരണത്തിന്റെ പിന്നിൽ അണിനിരന്ന ഇടത് പക്ഷത്തിന് പിന്നീട് വളർച്ച കീഴ്പ്പോട്ടായിരുന്നുവെന്ന് മാത്രം. 1991ൽ 57, 1989ൽ 54, 1971ൽ 53, 1996ൽ 52 എന്നിങ്ങനെയാണ് ഇടതുപക്ഷം കരുത്തുകാട്ടിയ മുൻ തിരഞ്ഞെടുപ്പുകൾ. 17-ാം ലോക്സഭയിലെ തിരഞ്ഞെടുപ്പിൽ ആകെ പ്രതീക്ഷ കേരളത്തിൽ നിന്ന് മാത്രമായിരുന്നു. കരുത്തരായ സ്ഥാനാർഥികളും ഉറച്ച കോട്ടകളും പക്ഷെ ഇത്തവണ തകർന്നടിഞ്ഞു. ഇവയൊക്കെ എന്ത് താത്വികാവലോകനത്തിന്റെ പിൻബലത്തിൽ അണികളോട് വിശദീകരിക്കുമെന്നതാണ് സിപിഎമ്മിന്റെ മുന്നിലുള്ള പ്രതിസന്ധി. കേരളത്തിൽ യുഡിഎഫ് തരംഗത്തിന് കാരണമായത് പാർട്ടിയുടെയും സർക്കാരിന്റെയും നയങ്ങളാണെന്ന വിമർശനത്തെ പ്രതിരോധിക്കുന്നതിൽ നേതൃത്വം കൂടുതൽ വിയർക്കേണ്ടി വരും. Content High;lights:2019 Loksabha Election LDF representation in Loksabha


from mathrubhumi.latestnews.rssfeed http://bit.ly/2EtQ1hp
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages