പശുവിനെ ഇടിക്കാതിരിക്കാന്‍ വെട്ടിച്ചു;മോഹന്‍ ഭാഗവതിന്റെ അകമ്പടി വാഹനം മറിഞ്ഞ് ജവാന് പരിക്ക് - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Friday, May 17, 2019

പശുവിനെ ഇടിക്കാതിരിക്കാന്‍ വെട്ടിച്ചു;മോഹന്‍ ഭാഗവതിന്റെ അകമ്പടി വാഹനം മറിഞ്ഞ് ജവാന് പരിക്ക്

മുംബൈ: ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവതിന് അകമ്പടി പോയ വാഹനം അപകടത്തിൽപ്പെട്ടു. വാഹനത്തിലുണ്ടായിരുന്ന സി ഐ എസ് എഫ് ജവന് പരിക്കേറ്റു. റോഡിനു നടുവിൽ നിന്നിരുന്ന പശുവിനെ ഇടിക്കാതിരിക്കാൻ ഡ്രൈവർ വാഹനം ബ്രേക്ക് ചെയ്യുകയായിരുന്നു. തുടർന്ന് ടയർ പൊട്ടിത്തെറിക്കുകയും വാഹനം കീഴ്മേൽ മറിയുകയും ചെയ്തു. പശുവിന് പരിക്കൊന്നും പറ്റിയിട്ടില്ല. മഹാരാഷ്ട്രയിലെ ചന്ദ്രപുർ ജില്ലയിലെ വറോറയ്ക്കു സമീപം ചന്ദ്രപുർ-നാഗ്പുർ ഹൈവേയിൽ പുലർച്ചെ അഞ്ചേകാലോടെയാണ് അപകടമുണ്ടായത്. ചന്ദ്രപുറിൽനിന്ന് നാഗ്പുറിലേക്കുള്ള യാത്രയിലായിരുന്നു ഭാഗവത്. അദ്ദേഹത്തിന്റെ വാഹനം കടന്നുപോയതിനു ശേഷം പിന്നാലെ വന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്.ആറ് സി ഐ എസ് എഫ് ജവാന്മാരാണ് കാറിലുണ്ടായിരുന്നത്. പരിക്കേറ്റ ജവാനെ ചികിത്സയ്ക്കായി നാഗ്പുരിലേക്ക് മാറ്റി. ഇസഡ് കാറ്റഗറി സുരക്ഷയാണ് ഭാഗവതിന് നൽകിയിരിക്കുന്നത്. content highlights:car in mohan bhagawats convoy meets with accident in an attempt to save cow


from mathrubhumi.latestnews.rssfeed http://bit.ly/2Hw4qKP
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages