ദുബായ് വിമാനത്താവളത്തിന് സമീപം ചെറുവിമാനം തകര്‍ന്ന് വീണ് നാല് മരണം - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Friday, May 17, 2019

ദുബായ് വിമാനത്താവളത്തിന് സമീപം ചെറുവിമാനം തകര്‍ന്ന് വീണ് നാല് മരണം

ദുബായ്: ദുബായ് വിമാനത്താവളത്തിന് സമീപം ചെറുവിമാനം തകർന്ന് വീണ് നാല് പേർ മരിച്ചു. യു.കെ.രജിസ്ട്രേഷനുള്ള ഡിഎ-42 എന്ന നാല് സീറ്റുകളുള്ള വിമാനമാണ് തകർന്നത്. വിമാനത്തിനുള്ളിലുണ്ടായിരുന്നവരാണ് മരിച്ചത്. വിമാനത്താവളത്തിന്റെ ഭൂമിശാസ്ത്രപരമായ കണക്കുകൾ ശേഖരിക്കുന്നതിനിടെയാണ് അപകടമെന്നാണ് റിപ്പോർട്ട്. മൂന്ന് ബ്രിട്ടീഷ് പൗരൻമാരും ഒരു ദക്ഷിണാഫ്രിക്കൻ സ്വദേശിയുമാണ് മരിച്ചതെന്ന് ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. വ്യാഴാഴ്ച രാത്രി 7.30 ഓടെയായിരുന്നു അപകടം. വിമാനം തകർന്നുവീണതിനെത്തുടർന്ന് ദുബായ് വിമാനത്താവളത്തിന്റെ പ്രവർത്തനം അരമണിക്കൂറോളം തടസ്സപ്പെട്ടു. സാങ്കേതികത്തകരാറാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. രാത്രി 7.45 മുതൽ 8.20 വരെയാണ് സർവീസുകൾ തടസ്സപ്പെട്ടത്. പിന്നീട് വിമാനത്താവളത്തിന്റെ പ്രവർത്തനം സാധാരണനിലയിലായെന്നും സർവീസുകൾ പതിവുപോലെ നടക്കുന്നുണ്ടെന്നും ദുബായ് മീഡിയ ഓഫീസ് ട്വിറ്ററിൽ അറിയിച്ചു. Content Highlights:4 killed in plane crash near Dubai airport


from mathrubhumi.latestnews.rssfeed http://bit.ly/2JLdpdV
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages