വിവാദ പ്രസ്താവന: കമൽഹാസനെതിരേ പത്തിലേറെ കേസുകൾ - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Thursday, May 16, 2019

വിവാദ പ്രസ്താവന: കമൽഹാസനെതിരേ പത്തിലേറെ കേസുകൾ

ചെന്നൈ: സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ തീവ്രവാദി ഗാന്ധിജിയെ വധിച്ച നാഥുറാം ഗോഡ്‌സെയാണെന്ന പ്രസ്താവനയുടെപേരിൽ മക്കൾ നീതി മയ്യം നേതാവ് കമൽഹാസനെതിരേ പത്തിലേറേ കേസുകൾ. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന അരവാക്കുറിച്ചിയിൽ പ്രചാരണത്തിനിടെയായിരുന്നു കമലിന്റെ പ്രസ്താവന. ഹിന്ദുമുന്നണി നൽകിയ പരാതിയിൽ കഴിഞ്ഞദിവസം തന്നെ അരവാക്കുറിച്ചി പോലീസ് കേസെടുത്തിരുന്നു. ചെന്നൈയിലുൾപ്പെടെ പലയിടത്തും ബി.ജെ.പി.പ്രവർത്തകരും ഹൈന്ദവ സംഘടനകളും നൽകിയ പരാതികളിലാണ് കേസെടുത്തത്.50 ബി.ജെ.പി. പ്രവർത്തകർ ഒപ്പിട്ടുനൽകിയ പരാതിയിൽ ചെന്നൈ മടിപ്പാക്കം പോലീസ് കേസെടുത്തു. അഖിലഭാരത ഹിന്ദുമഹാസഭയുടെ പരാതിയിൽ വിരുഗമ്പാക്കം പോലീസും കേസെടുത്തു. ചെന്നൈ സിറ്റി പോലീസ് കമ്മിഷണർക്കും പരാതി ലഭിച്ചിട്ടുണ്ട്. മധുരയിലും പോലീസ് കേസെടുത്തിട്ടുണ്ട്. ഇതേസമയം തനിക്കെതിരേയുള്ള കേസുകൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് കമൽ നൽകിയ ഹർജിയിൽ അടിയന്തരമായി വാദം കേൾക്കണമെന്ന ആവശ്യം മദ്രാസ് ഹൈക്കോടതി മധുര ബെഞ്ച് തള്ളി.അവധിക്കാല ബെഞ്ചിൽ കേസ് പരിഗണിക്കാൻ സാധിക്കില്ലെന്ന് വ്യക്തമാക്കിയ കോടതി മുൻകൂർജാമ്യം തേടി ഹർജി നൽകാൻ നിർദേശിച്ചു.അതിനിടെ കമൽഹാസനെ മാനസികരോഗിയെന്ന് പരിഹസിച്ച് എ.ഐ.എ.ഡി.എം.കെ. മുഖപത്രമായ ‘നമത് അമ്മ’യിൽ ലേഖനം പ്രസിദ്ധീകരിച്ചു. മക്കൾ നീതി മയ്യത്തെ നിരോധിക്കണമെന്നും ലേഖനത്തിൽ ആവശ്യപ്പെട്ടു.ഹിന്ദുകൾക്കെതിരല്ല, തന്റെ വീട്ടിലുമുണ്ട് ഹിന്ദുക്കൾ- കമൽചെന്നൈ: തന്റെ പ്രസ്താവന ചരിത്ര സത്യമാണെന്ന് മക്കൾ നീതി മയ്യം നേതാവ് കമൽഹാസൻ. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന തിരുപ്പരൻകുണ്ട്രത്ത് പ്രചാരണത്തിനിടെയാണ് കമൽ പ്രസ്താവന ആവർത്തിച്ചത്. താൻ പറഞ്ഞത് സത്യമാണ്. സത്യത്തിന് കയ്പാണ്. അത് മരുന്നാണ്. എന്നാൽ തന്റെ പ്രസ്താവന മാധ്യമങ്ങൾ തെറ്റായി റിപ്പോർട്ട് ചെയ്തുവെന്നും ആരോപിച്ചു. പ്രസ്താവന വിവാദമായതിനെത്തുടർന്ന് രണ്ടുദിവസമായി പ്രചാരണപരിപാടികൾ റദ്ദാക്കിയ കമൽ ബുധനാഴ്ച വീണ്ടും പര്യടനമാരംഭിച്ചു. താൻ ഹിന്ദുക്കൾക്ക് എതിരല്ലെന്നും തന്റെ വീട്ടിലും ഹിന്ദുക്കളുണ്ടെന്നും കമൽ പറഞ്ഞു. താൻ വിശ്വസിയല്ലെന്നത് കാര്യമാക്കേണ്ടതില്ല. മകൾ ക്ഷേത്രത്തിൽ പോകാറുണ്ട്. ബന്ധുക്കളൊക്കെ വിശ്വാസികളാണ്. ഹിന്ദുക്കൾക്ക് എതിരായി പ്രവൃത്തിക്കാൻ തനിക്കാവില്ല. ഒരു വിഭാഗത്തിൽപ്പെട്ടവർക്ക് വേണ്ടി മാത്രം പ്രവൃത്തിക്കാനല്ല രാഷ്ട്രീയത്തിലിറങ്ങിയത്. ഒരു മതത്തിനും എതിരല്ലെന്നും നന്മയ്ക്ക് വേണ്ടി എല്ലാ മതത്തെയും വിമർശിക്കുമെന്നും കമൽ വ്യക്തമാക്കി.


from mathrubhumi.latestnews.rssfeed http://bit.ly/2Jn16VO
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages