കിനാലൂരിൽ വൻ ഭൂമിതട്ടിപ്പ്‌ - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Monday, July 8, 2019

കിനാലൂരിൽ വൻ ഭൂമിതട്ടിപ്പ്‌

കോഴിക്കോട്: മിച്ചഭൂമിയായ കിനാലൂർ എസ്റ്റേറ്റ് മുറിച്ചുവിൽക്കുന്നതും കൈമാറ്റംചെയ്യുന്നതും തടഞ്ഞുള്ള ഹൈക്കോടതി ഉത്തരവു നിലനിൽക്കെ, 25 ഏക്കർ മൂന്നു സ്വകാര്യവ്യക്തികൾക്ക് കൈമാറി. ഡിവിഷൻ​െബഞ്ച് ഉത്തരവു മറച്ചുവെച്ച് സിംഗിൾബെഞ്ചിൽനിന്ന് നേടിയ വിധിയുടെ മറവിൽ താമരശ്ശേരി സബ്രജിസ്ട്രാർ ഓഫീസിലാണ് രജിസ്ട്രേഷൻ നടന്നത്. വിഷയം സിംഗിൾബെഞ്ചിന്റെ പരിഗണനയ്ക്ക് വന്നപ്പോൾ അഡ്വ​േക്കറ്റ് ജനറൽ ഓഫീസ് മുൻ ഉത്തരവ് മറച്ചുവെച്ചു. കോടികൾ വിലവരുന്ന ഭൂമിയാണ് ഉന്നതതലത്തിലെ ഒത്തുകളിയിൽ കച്ചവടം ചെയ്തത്. ഡിവിഷൻബെഞ്ച് വിധി ഫെബ്രുവരിയിൽ 'വൺ എർത്ത് വൺ ലൈഫ്' എന്ന സന്നദ്ധസംഘടന നൽകിയ പൊതുതാത്പര്യഹർജിയിൽ 2,438 ഏക്കറുള്ള കിനാലൂർ എസ്റ്റേറ്റ് മിച്ചഭൂമിയാണെന്ന് 2019 ഫെബ്രുവരി 27-നാണ് ഡിവിഷൻബെഞ്ച് വിധിച്ചത്. ഇതിൽ താമരശ്ശേരി സബ് രജിസ്ട്രാർ കക്ഷിയാണ്. ഈ ഭൂമി വിൽക്കരുതെന്ന് അഡ്വ​േക്കറ്റ് ജനറൽഓഫീസ് 2019 ഏപ്രിൽ 24-ന് കോഴിക്കോട് ജില്ലാകളക്ടർക്കും താമരശ്ശേരി സബ്രജിസ്ട്രാർക്കും നിർദേശം നൽകി. ഭൂപരിഷ്കരണനിയമം 120 എ വകുപ്പ് പ്രകാരം ഭൂമി കൈമാറ്റംചെയ്യുന്നതും വിൽക്കുന്നതും കളക്ടർ തടഞ്ഞു. ഇവിടത്തെ കൈവശക്കാരുടെ പേരിൽ മിച്ചഭൂമി കേസെടുക്കണമെന്നും അഡ്വക്കേറ്റ് ജനറൽ ഓഫീസ് നിർദേശിച്ചു. കേസ് സിംഗിൾ ബെഞ്ചിലേക്ക് കേസിലെ കക്ഷിയായ നാലുപേർ ഈ ഉത്തരവ് മറച്ചുവെച്ച് വൺ എർത്ത് വൺ ലൈഫിനെയും സബ് രജിസ്ട്രാറെയും കക്ഷിയാക്കാതെ ഹൈക്കോടതി സിംഗിൾബെഞ്ചിനെ സമീപിച്ചു. മുൻ ഉത്തരവ് ചൂണ്ടിക്കാണിക്കേണ്ട അഡ്വ​േക്കറ്റ് ജനറൽ ഓഫീസാകട്ടെ കോടതിയെ അത് ധരിപ്പിച്ചുമില്ല. തുടർന്നാണ് ഭൂമികൈമാറ്റം രജിസ്റ്റർ ചെയ്യാൻ സിംഗിൾബെഞ്ച് ഇക്കഴിഞ്ഞ ഏപ്രിൽ നാലിന് വിധിച്ചത്. താമരശ്ശേരി സബ്രജിസ്ട്രാർക്കും ജില്ലാകളക്ടർക്കും അഡ്വ​േക്കറ്റ് ജനറൽ ഓഫീസ് വിധിപ്പകർപ്പ് മേയ് നാലിന് അയച്ചുകൊടുത്തു. തുടർനിയമനടപടി ആവശ്യമെങ്കിൽ അറിയിക്കണമെന്നും സൂചിപ്പിച്ചു. ഈ വിധിപ്പകർപ്പ് അയച്ചുകൊടുത്തപ്പോഴും പോരായ്മ അഡ്വ​േക്കറ്റ് ജനറൽ ഓഫീസ് കണ്ടതായി നടിച്ചില്ല. വിശദീകരണംതേടാൻ സബ് രജിസ്ട്രാറും തയ്യാറായില്ല.സിംഗിൾബെഞ്ചിന്റെ വിധിവന്നയുടൻതന്നെ മൂന്നുപേർക്ക് 25 ഏക്കർഭൂമി കൈമാറ്റംചെയ്തു. കിനാലൂർ എസ്റ്റേറ്റ് മുൻജീവനക്കാരനും പൊതുപ്രവർത്തകനും വിവരാവകാശപ്രവർത്തകനുമായ കെ.എം. ബാലകൃഷ്ണന് ലഭിച്ച വിവരാവകാശരേഖകളിലാണ് ഉന്നതതലത്തിൽ നടന്ന ഒത്തുകളി വെളിപ്പെട്ടത്. • ഡിവിഷൻ ബെഞ്ച് വിധി മറച്ചുവെച്ച് സിംഗിൾ ബെഞ്ചിൽനിന്ന് അനുകൂല വിധി നേടി • 25 ഏക്കർ മിച്ചഭൂമി മൂന്നുപേർക്ക് കൈമാറി വിഷയം പരിശോധിക്കും മിച്ചഭൂമിയിൽ ഉൾപ്പെടുത്തിയ കിനാലൂർ എസ്റ്റേറ്റ് ഭൂമി താമരശ്ശേരി സബ്രജിസ്ട്രാർ ഓഫീസിൽ കൈമാറ്റംചെയ്ത സംഭവം ശ്രദ്ധയിൽപ്പെട്ടു. ഇതിന്റെ വിധിപ്പകർപ്പും രേഖകളും പരിശോധിച്ചുവരികയാണ്. ക്രമക്കേട് നടന്നിട്ടുണ്ടെങ്കിൽ നടപടിയെടുക്കും. -എസ്. സാംബശിവറാവു, കോഴിക്കോട് ജില്ലാകളക്ടർ


from mathrubhumi.latestnews.rssfeed https://ift.tt/2G2ypu5
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages