തിരുവനന്തപുരം: മാധ്യമപ്രവർത്തകർക്കുനേരെ തിരുവനന്തപുരത്ത് നടന്ന അക്രമത്തിൽ പ്രതിഷേധിച്ച് റിപ്പോർട്ടിങ് നിർത്തിവെച്ചു. സെക്രട്ടറിയേറ്റിനു മുന്നിലേയ്ക്ക് ബിജെപി-ആർഎസ്എസ് പ്രവർത്തകർ നടത്തിയ മാർച്ച് റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകർക്കുനേരെയാണ് ആക്രമണമുണ്ടായത്. ഏഷ്യാനെറ്റിന്റെയും മനോരമയുടെയും ക്യാമറാ മാൻമാർക്ക് ക്രൂരമായ മർദ്ദനമേറ്റു. അണികളാണ് അക്രമം നടത്തുന്നതെന്നും തങ്ങൾക്കൊന്നും ചെയ്യാനില്ലെന്നുമുള്ള നിലപാടാണ് നേതാക്കൾ സ്വീകരിച്ചത്. തുടർന്നാണ് അക്രമികളിൽനിന്ന് സംരക്ഷണം ലഭിക്കുന്നില്ലെന്ന് ആരോപിച്ച് വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നതിൽനിന്ന് മാധ്യമപ്രവർത്തകർ പിൻമാറിയത്. ശബരിമല കർമസമിതിയുടെ സമരവുമായി ബന്ധപ്പെട്ട വാർത്തകളൊന്നും നൽകേണ്ടെന്നാണ് തീരുമാനം. ഇന്നലെയും വനിതകൾ അടക്കമുള്ള മാധ്യമപ്രവർത്തകർക്കുനേരെ കടുത്ത ആക്രമണം നടന്നിരുന്നു. ഇന്നലെ മാതൃഭൂമിയുടെ അടക്കം കാമറകൾ തകർക്കപ്പെടുകയും ചെയ്തിരുന്നു. ഇന്ന് അതേ സാഹചര്യം ആവർത്തിച്ചപ്പോഴാണ് വാർത്ത നൽകുന്നതിൽനിന്ന് പിൻവാങ്ങാൻ മാധ്യമപ്രവർത്തകർ തീരുമാനിച്ചത്. Content Highlights:media persons attacked at thiruvananthapuram, RSS, BJP, Sabarimala Women Entry, BJP Hartal
from mathrubhumi.latestnews.rssfeed http://bit.ly/2F2zodM
via
IFTTT
No comments:
Post a Comment