ജയ്പുർ: വസുന്ധര രാജ മന്ത്രിസഭയിലെ നാല് മന്ത്രിമാരുൾപ്പെടെ 11 മുതിർന്ന നേതാക്കളെ രാജസ്ഥാൻ ബിജെപി സസ്പെൻഡ് ചെയ്തു. വരാനിരിക്കുന്നനിയമസഭ തിരഞ്ഞെടുപ്പിന് ഇവർ നൽകിയപത്രിക പിൻവലിക്കാൻ തയ്യാറാവാത്തിനെതുടർന്നാണ്പാർട്ടി നടപടി. ആറ് വർഷത്തേക്ക് 11 വിമത നേതാക്കളെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് മാറ്റി നിർത്തിയെന്ന് വ്യാഴാഴ്ച ബിജെപി ഇറക്കിയ സർക്കുലറിൽ പറയുന്നു. സുരേന്ദ്രൻ ഗോയൽ, ലക്ഷ്മിനാരായൺ ഡാവെ, രാധേശ്യാം ഗംഗാനഗർ, ഹേംസിംഹ് ഭാദന, രാജ്കുമാർ റിനാവ, രാമേശ്വർ ഭാട്ടി, കുൽദീപ് ദൻകഡ്, ദീൻദയാൽ കുമാവത്ത്, കിഷൻ റാം നായ്, ധൻസിങ് റാവത്ത്, അനിത കട്ടാര എന്നിവരെയാണ് പുറത്താക്കിയത്. ഡിസംബർ 7ലെ തിരഞ്ഞെടുപ്പിനായി ഒരുപാട് വിമതതർ ഇതിനോടകം തന്നെ നാമനിർദേശ പത്രിക നൽകിയിട്ടുണ്ട്.എന്നാൽ രാജസ്ഥാനിൽ ബിജെപി മാത്രമല്ല വിമത വെല്ലുവിളി നേരിടുന്നത്. 40 വിമതരുടെ ഭീഷണി കോൺഗ്രസ്സും നേരിടുന്നുണ്ട്. content highlights:Rajasthan BJP Suspends 11 Rebels, Including 4 Ministers
from mathrubhumi.latestnews.rssfeed https://ift.tt/2AeNg0t
via
IFTTT
No comments:
Post a Comment