ഗുജറാത്തിനെ എറിഞ്ഞിട്ട് പേസര്‍മാര്‍; കേരളത്തിന് 23 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ് - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Wednesday, January 16, 2019

ഗുജറാത്തിനെ എറിഞ്ഞിട്ട് പേസര്‍മാര്‍; കേരളത്തിന് 23 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ്

കൃഷ്ണഗിരി (വയനാട്): പേസർമാർ നിറഞ്ഞാടിയപ്പോൾ രഞ്ജി ട്രോഫി ക്വാർട്ടർ ഫൈനലിൽ ഗുജറാത്തിനെതിരേ കേരളത്തിന് 23 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡ്. 185 റൺസ് പിന്തുടരുന്ന ഗുജറാത്തിനെ കേരള ബൗളർമാർ 162-ൽ ഒതുക്കി. നാലു വിക്കറ്റെടുത്ത സന്ദീപ് വാര്യറും മൂന്നു വീതം വിക്കറ്റുകൾ വീഴ്ത്തിയ ബേസിൽ തമ്പിയും നിധീഷും ചേർന്നാണ് ഗുജറാത്തിനെ തകർത്തത്. 43 റൺസെടുത്ത ക്യാപ്റ്റൻ പാർഥിവ് പട്ടേലിനും 36 റൺസെടുത്ത കലാരിയയ്ക്കും മാത്രമാണ് കേരള ബൗളിങ്ങിനെതിരേ അൽപ്പമെങ്കിലും പിടിച്ചുനിൽക്കാൻ സാധിച്ചത്. രണ്ടാം ദിനം കളി തുടങ്ങി ആദ്യ അഞ്ച് ഓവറിനുള്ളിൽ തന്നെ ബേസിൽ തമ്പിയും സന്ദീപ് വാര്യരും ചേർന്ന് മൂന്ന് വിക്കറ്റ് വീഴ്ത്തി. പിന്നീട് നിധീഷ് എം.ഡിയുടെ ഊഴമായിരുന്നു. നിധീഷ് മൂന്ന് വിക്കറ്റെടുത്തു. 14 റൺസെടുത്ത റിജുൾ ഭട്ടിനെ സന്ദീപ് വാര്യർ വിക്കറ്റിന് മുന്നിൽ കുരുക്കി. തൊട്ടടുത്ത ഓവറിൽ ധ്രുവ് റാവലിനെ ബേസിൽ തമ്പി ക്ലീൻ ബൗൾഡാക്കി. 52 പന്തിൽ 17 റൺസായിരുന്നു ധ്രുവിന്റെ സമ്പാദ്യം. രണ്ട് പന്തിൽ ഒരു റണ്ണെടുത്ത അക്സർ പട്ടേലിനെ സന്ദീപ് വാര്യർ ബൗൾഡാക്കി. പിന്നീട് നിധീഷ് എം.ഡിയുടെ ഊഴമായിരുന്നു. 18 പന്തിൽ 10 റൺസെടുത്ത പിയൂഷ് ചൗളയെ നിധീഷ് ബൗൾഡാക്കി. രണ്ടാം ദിനം തന്റെ ആദ്യ ഓവറിലെ രണ്ടാം പന്തിൽ തന്നെയായിരുന്നു നിധീഷിന്റെ വിക്കറ്റ്. ആദ്യ ദിനം എട്ട് ഓവർ എറിഞ്ഞ നിധീഷിന് വിക്കറ്റൊന്നും ലഭിച്ചിരുന്നില്ല. നാല് പന്തിൽ ഒരു റണ്ണെടുത്ത ഗജയെ പുറത്താക്കി നിധീഷ് രണ്ടാം വിക്കറ്റെടുത്തു. സഞ്ജുവിന് പകരം ഫീൽഡിങ്ങിനിറങ്ങിയ അരുൺ കാർത്തിക്കിനായിരുന്നു ക്യാച്ച്. ചെറുത്ത് നിൽപ്പിന് ശ്രമിച്ച കലാരിയയുടതായിരുന്നു അടുത്ത ഊഴം. 54 പന്തിൽ 36 റൺസടിച്ച കലാരിയയെ നിധീഷ് ബൗൾഡാക്കി. ഇതോടെ ഗുജറാത്ത് ഇന്നിങ്സ് അവസാനിച്ചു. ഏഴു പന്ത് നേരിട്ട് റണ്ണൊന്നുമെടുക്കാതെ നാഗാസ്വല്ല പുറത്താകാതെ നിന്നു. നേരത്തെ ഗുജറാത്തിന്റെ പേസ് ബൗളിങ്ങിന് മുന്നിൽ തകർന്ന കേരളത്തിന്റെ ആദ്യ ഇന്നിങ്സ് 185 റൺസിന് അവസാനിച്ചിരുന്നു. കേരളത്തിന്റെ ഒമ്പത് വിക്കറ്റും വീഴ്ത്തിയത് ഗുജറാത്തിന്റെ പേസ് ബൗളർമാരാണ്. 33 പന്തിൽ 37 റൺസെടുത്ത ബേസിൽ തമ്പിയായിരുന്നു ടോപ് സ്കോറർ. ആദ്യ ഇന്നിങ്സ് ബാറ്റിങ്ങിനിടെ സഞ്ജു വി. സാംസണ് പരിക്കേറ്റത് കേരളത്തിന് തിരിച്ചടിയായി. ഇടതുകൈവിരലിന് പരിക്കേറ്റ സഞ്ജു രണ്ടാമിന്നിങ്സിൽ ബാറ്റിങ്ങിനിറങ്ങില്ല. നാലാഴ്ച്ചത്തെ വിശ്രമമാണ് താരത്തിന് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്. ആദ്യ ദിനം സ്റ്റമ്പെടുക്കുമ്പോൾ നാല് വിക്കറ്റ് നഷ്ടത്തിൽ 97 റൺസ് എന്ന നിലയിലായിരുന്നു സന്ദർശകർ. ചൊവ്വാഴ്ച വീണ 13 വിക്കറ്റുകളും പേസ് ബൗളർമാരാണ് സ്വന്തമാക്കിയത്. ഈ മത്സരത്തിൽ വിജയിച്ചാൽ കേരളത്തിന് ചരിത്രത്തിലാദ്യമായി സെമിഫൈനലിലെത്താം. ഗ്രൂപ്പ് ഘട്ടത്തിലെ നിർണായക പോരാട്ടത്തിൽ ഹിമാചൽ പ്രദേശിനെ കീഴടക്കിയാണ് കേരളം തുടർച്ചയായ രണ്ടാം തവണയും ക്വാർട്ടറിലെത്തിയത്. LIVE UPDATES .liveblog{width:100%;float:left;margin-top:20px;} .liveblog .loading_team{font-family:'Roboto Condensed',sans-serif;font-size:18px;padding:30px 0px 60px 0px;text-align:center;width:100%;float:left;font-weight:bold;} .live_blog_update_menu a{float:left;text-decoration:none;outline:none;margin-right:12px;font-family:'Roboto Condensed',sans-serif;font-size:18px;font-weight:bold;padding:0px 5px 5px 5px;color: #999 !important;border-bottom:3px solid #999;} .live_blog_update_menu a.active,.live_blog_update_menu a:hover{color: #0f4583 !important;border-bottom:3px solid #0f4583;} .live_blog_update_menu a.active span{color: #0f4583 !important;} .live_blog_update_menu a span,.fifa_story_update_menu a img{float:left;} .live_blog_update_menu a span{margin-right:5px;} .live_blog_update_menu a img{margin-top:0px !important;} Content Highlights:ranji trophy 2018, kerala vs gujarat


from mathrubhumi.latestnews.rssfeed http://bit.ly/2QRjWmY
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages