ബ്രിസ്ബെയ്ൻ: മത്സരത്തിന് ഒരു ദിവസം മുൻപേ 12 അംഗ ടീമിനെ പ്രഖ്യാപിക്കുന്ന പതിവ്തുടർന്ന് ഇന്ത്യ. ഓസ്ട്രേലിയക്കെതിരായ ആദ്യ ട്വന്റി 20 മത്സരത്തിനുള്ള പന്ത്രണ്ടംഗ ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. വിരാട് കോലി നയിക്കുന്ന ടീമിൽ ദിനേശ് കാർത്തിക്കും ഋഷഭ് പന്തും സ്ഥാനം പിടിച്ചിട്ടുണ്ട്. വിൻഡീസിനെതിരായ പരമ്പരയിൽ അരങ്ങേറിയ ക്രുനാൽ പാണ്ഡ്യ വീണ്ടും ടീമിൽ സ്ഥാനം നിലനിർത്തി. ബൗളർമാരുടെ പട്ടികയിൽ ഭുവനേശ്വർ കുമാറിനും ജസ്പ്രീത് ബുംറയ്ക്കുമൊപ്പം ഖലീൽ അഹമ്മദുമുണ്ട്. വാഷിങ്ടൺ സുന്ദറിന് ടീമിൽ ഇടം നേടാനായിട്ടില്ല. ശ്രേയസ് അയ്യർ, മനീഷ് പാണ്ഡെ, ഉമേഷ് യാദവ് എന്നിവരും പുറത്തായി. ബുധനാഴ്ച ബ്രിസ്ബെയ്നിലെ ഗാബ സ്റ്റേഡിയത്തിലാണ് മത്സരം. മൂന്ന് മത്സരങ്ങളാണ് ട്വന്റി 20 പരമ്പരയിലുള്ളത്. ട്വന്റി 20 മത്സരങ്ങളിൽ കഴിഞ്ഞ പത്തുവർഷത്തിനിടെ ഇരുവരും ഏറ്റുമുട്ടിയതിൽ ഇന്ത്യയ്ക്കാണ് മുൻതൂക്കം. 15 മത്സരങ്ങൾ ഇന്ത്യ ജയിച്ചപ്പോൾ ഓസീസിന് വെറും അഞ്ചു മത്സരങ്ങളിൽ മാത്രമാണ് വിജയിക്കാനായത്. ഇന്ത്യൻ ടീം: രോഹിത് ശർമ, ശിഖർ ധവാൻ, വിരാട് കോലി, ലോകേഷ് രാഹുൽ, ഋഷഭ് പന്ത്, ദിനേശ് കാർത്തിക്ക്, ക്രുനാൽ പാണ്ഡ്യ, കുൽദീപ് യാദവ്, ഭുവനേശ്വർ കുമാർ, ജസ്പ്രീത് ബുംറ, ഖലീൽ അഹമ്മദ്, യൂസ്വേന്ദ്ര ചാഹൽ. Content Highlights: Rishabh Pant to keep as India announce 12-man team for 1st T20I
from mathrubhumi.latestnews.rssfeed https://ift.tt/2DvHWt4
via
IFTTT
No comments:
Post a Comment