ശബരിമലയിലെ അടിസ്ഥാന സൗകര്യ പ്രശ്‌നങ്ങള്‍ പെട്ടന്ന് പരിഹരിക്കാനാകില്ലെന്ന് മനുഷ്യാവകാശ കമ്മീഷന്‍ - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Tuesday, November 20, 2018

ശബരിമലയിലെ അടിസ്ഥാന സൗകര്യ പ്രശ്‌നങ്ങള്‍ പെട്ടന്ന് പരിഹരിക്കാനാകില്ലെന്ന് മനുഷ്യാവകാശ കമ്മീഷന്‍

സന്നിധാനം: ശബരിമലയിലെ അടിസ്ഥാനസൗകര്യങ്ങൾ പെട്ടെന്ന് ശരിയാക്കാനാവുന്നതല്ലെന്ന് മനുഷ്യാവകാശ കമ്മീഷൻ അംഗം പി. മോഹനദാസ്. സർക്കാരിനേയോ ഉദ്യോഗസ്ഥരേയോ ഇതിൽ കുറ്റം പറഞ്ഞിട്ട് കാര്യമില്ലെന്നും സന്നിധാനത്ത് മാധ്യമങ്ങളോട് പ്രതികരിക്കവേ അദ്ദേഹം പറഞ്ഞു. ശബരിമലയിലെ സൗകര്യങ്ങൾ ഒരുമാസം കൊണ്ട് ശരിയാക്കാനാവുന്നതല്ല. 500 ശൗചാലയങ്ങൾ പെട്ടെന്ന് നിർമിക്കാനാവുന്നതല്ല.അടിസ്ഥാന സൗകര്യ പ്രശ്നങ്ങളുണ്ടെന്ന് മറ്റിടങ്ങളിൽ പറഞ്ഞുപരത്തിയിരിക്കുന്നത് പോലെയുള്ള കാര്യങ്ങൾ ബോധ്യപ്പെട്ടിട്ടില്ല. 280ഓളം ശൗചാലയങ്ങൾ പ്രവർത്തന ക്ഷമമാമെന്ന് കണ്ടെത്തിയതായും ഭക്തർ തൃപ്തികരമായ മറുപടിയാണ് നൽകിയതെന്നും മോഹനദാസ് പറഞ്ഞു. കമ്മീഷനോട് പ്രതികരിച്ചവരിൽ പലരും കേരളത്തിന് പുറത്തുനിന്നുള്ളവരായിരുന്നു. മലയാളികളിൽ ചിലർ പരാതിയുമായി വന്നിരുന്നു. പരാതികൾ നാമജപവും വിരിവെക്കലും സംബന്ധിച്ചായിരുന്നുവെന്നുംഅത് ഹൈക്കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാൽ കമ്മീഷന് നിർദേശം നൽകാൻ നിർവാഹമില്ലെന്നും മോഹനദാസ് വ്യക്തമാക്കി. കമ്മീഷന് കിട്ടിയ 13 പരാതികളിന്മേൽ വേഗത്തിൽ നടപടിയെടുക്കും. ഉദ്യോഗസ്ഥർക്ക് അവരുടേതായ പരിമിതികളുണ്ട്. അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാകാത്തതിന്റെ ബുദ്ധിമുട്ടുകൾ അവർക്കുമുണ്ട്. പമ്പയിലുള്ള പ്രശ്നങ്ങളെല്ലാം പ്രളയത്തിന്റെ അനന്തരഫലമായുണ്ടായതാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. ശബരിമലയിൽ വിശ്വാസത്തിന് മുറിവേൽക്കുന്ന തരത്തിൽ പോലീസ് പെരുമാറിയിട്ടുണ്ടെങ്കിൽ അത് മനപ്പൂർവല്ല. നിലവിൽ ക്രമസമാധാന വിഷയം കൂടിയാണിത്. ഇത് സംബന്ധിച്ച് ഐജി വിജയ് സാക്കറെയുമായി സംസാരിക്കുമെന്നും മോഹനദാസ് കൂട്ടിച്ചേർത്തു. Content Highlights: Sabarimala Women Entry, Sabarimala Basic Infrastructure Facilities, Human Rights Commission on Sabarimala Infrastructure Facilities


from mathrubhumi.latestnews.rssfeed https://ift.tt/2Q7Pj0l
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages