ന്യൂഡൽഹി: കഴിഞ്ഞ അഞ്ചു വർഷത്തിനിടെ റിസർവ് ബാങ്ക് (ആർ.ബി.ഐ.) കേന്ദ്ര സർക്കാരിന് നൽകിയത് 2.50 ലക്ഷം കോടി രൂപ. ആർ.ബി.ഐ.യുടെ വരുമാനത്തിന്റെ 75 ശതമാനം വരുമിത്. കേന്ദ്ര സർക്കാരിന്റെ ഫിനാൻസ് അക്കൗണ്ട് പരിശോധിച്ച ശേഷം കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സി.എ.ജി.) ആണ് പഠന റിപ്പോർട്ട് അവതരിപ്പിച്ചത്.2013-14 മുതൽ 2017-18 വരെയുള്ള കാലയളവിൽ ആർ.ബി.ഐ.യുടെ വരുമാനം 3.3 ലക്ഷം കോടി രൂപയായിരുന്നു. ഇതിൽ 2.48 ലക്ഷം കോടി രൂപയാണ് സർക്കാരിന് കൈമാറിയത്. 2015-16-ലാണ് എറ്റവും കൂടുതൽ ലാഭവീതം ആർ.ബി.ഐ. നൽകിയത്. വരുമാനത്തിന്റെ 83 ശതമാനം വരുമിത്.നോട്ട് നിരോധനത്തിന്റെ ഫലമായി പുതിയ കറൻസി നോട്ടുകൾ അച്ചടിക്കേണ്ടി വന്നതിനാൽ 2017-18-ൽ ആർ.ബി.ഐ.യുടെ ചെലവ് 31,000 കോടി രൂപയായി കൂടി. ഈ കാലയളവ് ഒഴികെ എല്ലാ വർഷവും ശരാശരി 65,000 കോടി രൂപ ആർ.ബി.ഐ. സർക്കാറിന് നൽകിയിട്ടുണ്ട്.
from mathrubhumi.latestnews.rssfeed https://ift.tt/2FA3x68
via
IFTTT
No comments:
Post a Comment