ഏഴു മാസത്തിനിടെ 29,000 കോടിയുടെ നികുതിവെട്ടിപ്പ് - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Saturday, November 24, 2018

ഏഴു മാസത്തിനിടെ 29,000 കോടിയുടെ നികുതിവെട്ടിപ്പ്

തൃശ്ശൂർ:ജി.എസ്.ടി. നടപ്പാക്കിയ ശേഷവും നികുതിവെട്ടിപ്പ് വ്യാപകം. സോഫ്റ്റ്വേർ ഉപയോഗിച്ച് നടത്തുന്ന തട്ടിപ്പുമായി ബന്ധപ്പെട്ട 1835 സ്ഥാപനങ്ങൾക്കെതിരേ ഡയറക്ടറേറ്റ് ജനറൽ ഒാഫ് ജി.എസ്.ടി. ഇന്റലിജൻസ് കേസെടുത്തു. ഏഴുമാസത്തിനിടെ 29,088 കോടിയുടെ പരോക്ഷ നികുതിവെട്ടിപ്പാണ് കണ്ടെത്തിയത്. ജി.എസ്.ടി. നെറ്റ്വർക്ക് ഹാക്ക് ചെയ്ത് വ്യാജറിട്ടേൺ നൽകാനുള്ള സോഫ്റ്റ്വേർ ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തുന്നത്. പിടികൂടുന്നവർക്ക് സമ്മാനം തട്ടിപ്പ് പിടികൂടാൻ സഹായിക്കുന്നവർക്ക്, പിടികൂടുന്ന തുകയുടെ 20 ശതമാനം ഇനാം പ്രഖ്യാപിച്ചു. പൊതുജനങ്ങൾക്ക് പുറമേ പോലീസ്, അതിർത്തി രക്ഷാസേനയിലെ ജവാന്മാർ, കോസ്റ്റ് ഗാർഡ്, കേന്ദ്ര വ്യവസായ സുരക്ഷാസേന എന്നിവർക്കും ഇനാം ലഭിക്കും. തട്ടിച്ച തുക, പിഴ, പലിശ എന്നിവ കൂട്ടി അതിൽനിന്ന് 20 ശതമാനമായിരിക്കും പാരിതോഷികം. തട്ടിപ്പിനോളം വലിപ്പമില്ല പിഴയ്ക്ക് 29,088 കോടിരൂപയുടെ വെട്ടിപ്പ് കണ്ടെത്തിയെങ്കിലും പിടിച്ചെടുത്തതും പിഴയായി കിട്ടിയതും 5427 കോടി രൂപമാത്രം. ഇതിൽ 3124 കോടി ചരക്ക് സേവന നികുതിയിൽ നിന്നും 2174 കോടി സേവന നികുതിയിൽനിന്നും 129 കോടി സെൻട്രൽ എക്സൈസ് ഡ്യൂട്ടിയുമാണ്. വെട്ടിപ്പിന്റെ കണക്ക് ഇങ്ങനെ വിഭാഗം കേസുകൾ വെട്ടിപ്പ് തുക(കോടി) ചരക്ക്-േസവന നികുതി 571 4562 സേവന നികുതി 1145 22,973 സെൻട്രൽ എക്സൈസ് ഡ്യൂട്ടി 119 1553 മൊത്തം 1835 29088 content highlight:Over Rs 29,000 Crore In Indirect Taxes Evaded


from mathrubhumi.latestnews.rssfeed https://ift.tt/2Qh6jRY
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages