സെന്‍സെക്‌സ് 300 പോയന്റ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Tuesday, November 20, 2018

സെന്‍സെക്‌സ് 300 പോയന്റ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: തിങ്കളാഴ്ചയിലെ നേട്ടം ഓഹരി സൂചികകൾക്ക് നിലനിർത്താനായില്ല. സെൻസെക്സ് 300.37 പോയന്റ് നഷ്ടത്തിൽ 35474.51ലും നിഫ്റ്റി 107.20 പോയന്റ് താഴ്ന്ന് 10656.20ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 857 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1706 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. ഐടി, ലോഹം, ഫാർമ, വാഹനം, ധനകാര്യം തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികളാണ് പ്രധാനമായും നഷ്ടത്തിലായത്. ആഗോള വിപണികളിലെ നഷ്ടമാണ് ആഭ്യന്തര സൂചികകളിലും പ്രതിഫലിച്ചത്. ഗെയിൽ, അദാനി പോർട്സ്, ബജാജ് ഫിനാൻസ്, എംആന്റ്എം തുടങ്ങിയ കമ്പനികൾ നേട്ടത്തിലായിരുന്നു. യെസ് ബാങ്ക്, ഹിൻഡാൽകോ, വിപ്രോ, ഡോ.റെഡ്ഡീസ് ലാബ്, ടാറ്റ സ്റ്റീൽ, ടെക് മഹീന്ദ്ര, എച്ച്സിഎൽ ടെക്, ഐഒസി, ഭാരതി എയർടെൽ, ഇൻഫോസിസ്, സിപ്ല, എസ്ബിഐ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. content highlight:Sensex down 300points,Nifty gives up 10,700,IT, metals & pharma crack


from mathrubhumi.latestnews.rssfeed https://ift.tt/2KktWU9
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages