വിമാനത്തില്‍ അമ്മയുടേയും മുത്തശ്ശിയുടേയും കാല്‍തൊട്ട് വന്ദിച്ച് അനുഗ്രഹം തേടി പൈലറ്റ്‌ - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Tuesday, November 20, 2018

വിമാനത്തില്‍ അമ്മയുടേയും മുത്തശ്ശിയുടേയും കാല്‍തൊട്ട് വന്ദിച്ച് അനുഗ്രഹം തേടി പൈലറ്റ്‌

ചെന്നൈ: ജോലിയിൽ പ്രവേശിച്ച് ആദ്യമായി വിമാനം പറത്താൻ അമ്മയേയും മുത്തശ്ശിയേയും കൂടെക്കൂട്ടി അവരുടെ കാൽതൊട്ട് വന്ദിച്ച് അനുഗ്രഹം വാങ്ങുന്ന പൈലറ്റിന്റെ വീഡിയോ ഫെയ്സ്ബുക്കിൽ വൈറൽ. ഇൻഡിഗോയുടെ പൈലറ്റായ പ്രദീപ് കൃഷ്ണനാണ് ചെന്നൈയിൽനിന്ന് സിംഗപ്പൂരിലേക്ക് താൻ പറത്തുന്ന വിമാനത്തിൽ അമ്മയേയും മുത്തശ്ശിയേയും ഒപ്പം കൂട്ടിയത്. വിമാനം ടേക്ക് ഓഫ് ചെയ്യുന്നതിന് മുൻപ് യാത്രക്കാർക്കിടയിലൂടെ എത്തി പ്രദീപ് കൃഷ്ണൻ ഇവരുടെ കാൽതൊട്ട് വന്ദിക്കുന്നത് വീഡിയോയിൽ കാണാം. പ്രദീപിന്റെ സുഹൃത്തും സഹപാഠിയുമായ നാഗാർജുൻ ദ്വാരകനാഥ് ആണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഏറെക്കാലമായി കാത്തിരുന്ന സ്വപ്നമാണ് ഇതോടെ യാഥാർഥ്യമായതെന്ന് നാഗാർജുൻ ഫെയ്സ്ബുക്കിൽ കുറിച്ചു. Content Highlights:IndiGo Flight, Pilot Flies Mother and Grandmother on First Flight,Pilot Touches Feet for Blessings


from mathrubhumi.latestnews.rssfeed https://ift.tt/2R2n0xT
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages