400 കുടുംബങ്ങള്‍ രണ്ട് മണിക്കൂര്‍ ഇരുട്ടില്‍: വ്യാജ സന്ദേശത്തില്‍ നട്ടംതിരിഞ്ഞത് വൈദ്യുതി വകുപ്പ് - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Saturday, November 17, 2018

400 കുടുംബങ്ങള്‍ രണ്ട് മണിക്കൂര്‍ ഇരുട്ടില്‍: വ്യാജ സന്ദേശത്തില്‍ നട്ടംതിരിഞ്ഞത് വൈദ്യുതി വകുപ്പ്

വൈപ്പിൻ: വൈദ്യുതിക്കമ്പി പൊട്ടിക്കിടക്കുന്നതായ സന്ദേശത്തെ തുടർന്ന് നാന്നൂറോളം കുടുംബങ്ങൾ രണ്ട് മണിക്കൂറിലേറെ ഇരുട്ടിലായി. വൈദ്യുതി വകുപ്പ് ജീവനക്കാർ വൈദ്യുതിബന്ധം വിച്ഛേദിച്ച് നടത്തിയ അന്വേഷണത്തിൽ ഒന്നും കണ്ടെത്താനാവാതെ പരാതിക്കാരനെ തിരിച്ചുവിളിച്ചപ്പോഴാകട്ടെ ഫോൺ സ്വിച്ച്ഓഫ് ചെയ്ത നിലയിലും. വെള്ളിയാഴ്ച രാത്രി ഏഴരയോടെയാണ് ഞാറയ്ക്കൽ കിഴക്കെ അപ്പങ്ങാട് ഭാഗത്ത് വൈദ്യുതിക്കമ്പി പൊട്ടിയതായ സന്ദേശം എത്തിയത്. സന്ദേശം വ്യാജമാണെന്ന് ബോദ്ധ്യപ്പെട്ടതിനെ തുടർന്ന് അസി. എൻജിനീയർ പോലീസിൽ പരാതി നൽകി. സൈബർ സെല്ലിന്റെ സഹായത്തോടെ ആളെ കണ്ടെത്തി പോലീസ് അറസ്റ്റ് ചെയ്തു. കിഴക്കേ അപ്പങ്ങാട് വലിയപുരയ്ക്കൽ പ്രകാശൻ (62) ആണ് അറസ്റ്റിലായത്. ഇയാളെ ജാമ്യത്തിൽ വിട്ടയച്ചതായി എസ്.ഐ. പി. കെ. മോഹിത് അറിയിച്ചു. Content Highlights:fake message to electricity board, one arrested in vypin eranakulam


from mathrubhumi.latestnews.rssfeed https://ift.tt/2FuKvOC
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages