ഇ വാർത്ത | evartha
എന്നാലും എന്റെ ഉണ്ണി മുകുന്ദാ; ജീവിതത്തിൽ ഇത്രക്ക് ചമ്മിയ നിമിഷം വേറെയില്ല ,രസകരമായ അനുഭവം പങ്കുവെച്ച് ടൊവീനോ തോമസ്
ഉണ്ണിമുകുന്ദന്റെ പേരുണ്ടാക്കിയ രസകരമായ അനുഭവം പങ്കുവെച്ച് നടന്‍ ടൊവീനോ തോമസ്. മഴവില്‍ മനോരമ പരിപാടിയായ ‘നെവര്‍ ഹാവ് ഐ എവര്‍’ എന്ന പരിപാടിയിലാണ് ടൊവീനോയുടെ ഈ വെളിപ്പെടുത്തല്‍.
‘മായാനദി എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനോടനുബന്ധിച്ച് ചെന്നൈയ്ക്ക് പോകുമ്പോഴാണ് രസകരമായ സംഭവം ഉണ്ടായത്.വിമാനത്താവളത്തില്‍ നില്‍ക്കുമ്പോഴാണ് അതെ ഫ്‌ലൈറ്റില്‍ ദുല്‍ഖര്‍ സല്‍മാനും ചെന്നൈയ്ക്ക് പോകാന്‍ എത്തിയത്. വിമാനത്താവളത്തില്‍ ഞങ്ങള്‍ ഒരുമിച്ച് സംസാരിച്ചു നില്‍ക്കുമ്പോഴാണ് ദുരെ നിന്നും ഒരു ചേച്ചി ഞങ്ങളെ തിരിച്ചറിഞ്ഞത്. കൂടിനിന്നവരെ ഒക്കെ തള്ളിമാറ്റി ചേച്ചി ഓടി വരികയാണ്. അപ്പോള്‍ എനിക്ക് തോന്നി ഇത് ദുല്‍ഖറിനെ കണ്ടിട്ടുള്ള വരവാണ്. കുറച്ച് അസൂയയും തോന്നി. ഞാന്‍ അധികം ശ്രദ്ധക്കൊടുക്കാതെ നിന്നപ്പോള്‍ ചേച്ചി ദുല്‍ഖറിനെ ശ്രദ്ധിക്കാതെ എന്റെ നേര്‍ക്ക് ഒരു വരവ്.
ഞാന്‍ സത്യത്തില്‍ ഞെട്ടിപ്പോയി. ചേച്ചി ഓടിവന്ന് എന്നെ കെട്ടിപ്പിടിച്ചിട്ട് ഒരു പേരു വിളിച്ചു. ‘ഉണ്ണി മുകുന്ദാ…! ഞാന്‍ നിങ്ങളുടെ ആരാധികയാണെ’ന്ന്. ജീവിതത്തില്‍ അങ്ങനെ ചമ്മിയ നിമിഷം വേറെ ഇല്ല. ഞാന്‍ തിരുത്താനും പോയില്ല. ചേച്ചി എനിക്ക് കയ്യൊക്കെ തന്ന് ചിരിച്ച് സന്തോഷത്തോടെ ഉണ്ണി മുകുന്ദനെ കണ്ട സന്തോഷത്തില്‍ നടന്നുപോയി. ഇതൊക്കെ കണ്ട് നിന്ന് ദുല്‍ഖറിന്റെ മുഖത്ത് വന്ന ആ ചിരി അത് വാക്കുകള്‍ കൊണ്ട് പറയാന്‍ പറ്റില്ല. എന്നാലും എന്റെ ഉണ്ണി മുകുന്ദാ..’
Copyright © 2017 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2Kip1U5
via IFTTT

No comments:
Post a Comment