സിനിമാ ചിത്രീകരണത്തിനിടെ ബൈക്ക് മറിഞ്ഞ് നടന്‍ വിശാലിന് പരിക്ക് - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Thursday, March 28, 2019

സിനിമാ ചിത്രീകരണത്തിനിടെ ബൈക്ക് മറിഞ്ഞ് നടന്‍ വിശാലിന് പരിക്ക്

തെന്നിന്ത്യൻ നടൻ വിശാലിന് ഷൂട്ടിങ്ങിനിടയിൽ പരിക്കേറ്റു. തുർക്കിയിൽ വെച്ച് നടന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിനിടയിലാണ് പരിക്കേറ്റത്. ആക്ഷൻ രംഗം ചിത്രീകരിക്കുന്നതിനിടെ എ.ടി.വി. ബൈക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. അപകടം നടന്ന ഉടനെ വിശാലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സുന്ദർ സി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് വിശാൽ ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. തമന്നയാണ് ചിത്രത്തിൽ നായികയായെത്തുന്നത്. മലയാളി താരം ഐശ്വര്യലക്ഷ്മിയും ചിത്രത്തിൽ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. വിശാലിന്റെ കൈയ്ക്കും കാലിനുമാണ് പരിക്കേറ്റിരിക്കുന്നത്. പരുക്കുകൾ ഗുരുതരമല്ലെങ്കിലും കുറച്ച് ദിവസം ചിത്രീകരണത്തിൽ പങ്കെടുക്കാൻ വിശാലിന് കഴിയില്ല. Photo : Twitter Vishal Fans 24/7 അയോഗ്യയാണ് വിശാലിന്റേതായി പുറത്തിറങ്ങാനിരിക്കുന്ന മറ്റൊരു ചിത്രം. സണ്ടക്കോഴി 2 ന് ശേഷം വിശാലിന്റേതായി വരുന്ന ചിത്രമാണ് അയോഗ്യ. Content Highlights :Vishal gets injured in a bike accident in Turkey while shooting for Sundar C Movie


from mathrubhumi.latestnews.rssfeed https://ift.tt/2U6nJUl
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages