തിരുവനന്തപുരം: ശബരിമലയുടെ പേരിൽ കേരളത്തിൽ കലാപമുണ്ടാക്കാനാണ് ബി.ജെ.പിയുടെ ശ്രമമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഒരു വിമോചന സമരത്തിന്റെ അന്തരീക്ഷം കേരളത്തിൽ സൃഷ്ടിക്കാനാണ് ബി.ജെ.പിയുടെ ശ്രമം. ആർ.എസ്.എസുകാരുടെ അക്രമങ്ങൾ അതിന്റെ പുതിയ പതിപ്പാണ്. കേരളത്തിലെ 95 ശതമാനം ജനങ്ങളും ഈ സമരത്തിന് എതിരാണ്. അവർ മൗനം പാലിച്ചിരിക്കുന്നത് കൊണ്ടാണ് ആർ.എസ്.എസിന് അക്രമം നടത്താൻ കഴിയുന്നത്. ഈ 95 ശതമാനം പേരും ഉണരുകയെന്നത് മാത്രമാണ് ഈ അക്രമത്തെ നേരിടാനുള്ള വഴിയെന്നും കോടിയേരി പറഞ്ഞു. ദിവസേന ഓരോ പ്രശ്നങ്ങൾ സൃഷ്ടിക്കാനാണ് ബി.ജെ.പിയുടെ തീരുമാനമെന്നും, ഇതിനുമുന്നിൽ കേരളം കീഴടങ്ങില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. വിശ്വാസത്തിന്റെ പേരിൽ വിശ്വാസികൾക്കെതിരായ അക്രമമാണ് ബി.ജെ.പി നടത്തുന്നതെന്നും കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കി. Content Highlights:kodiyeri balakrishnan response about bjp protest on sabarimala issue
from mathrubhumi.latestnews.rssfeed https://ift.tt/2A1KBHr
via
IFTTT
No comments:
Post a Comment