ഇരുമുടിക്കെട്ട് നിലത്തിട്ടത് സുരേന്ദ്രനെന്ന് മന്ത്രി; വീഡിയോ പുറത്തുവിട്ടു - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Sunday, November 18, 2018

ഇരുമുടിക്കെട്ട് നിലത്തിട്ടത് സുരേന്ദ്രനെന്ന് മന്ത്രി; വീഡിയോ പുറത്തുവിട്ടു

പത്തനംതിട്ട: പോലീസ് സ്റ്റേഷനിൽ വെച്ച് തന്റെ ഇരുമുടിക്കെട്ട് പോലീസ് നിലത്തിട്ട് ചവിട്ടിയെന്ന് ആരോപണം ഉന്നയിച്ച ബിജെപി നേതാവ് കെ. സുരേന്ദ്രനെതിരെ വീഡിയോ ദൃശ്യവുമായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ചിറ്റാർ പോലീസ് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളാണ് മന്ത്രി തന്റെ ഫേയ്സ്ബുക്ക് പേജിലൂടെ പങ്കുവെച്ചിരിക്കുന്നത്. പോലീസ് സ്റ്റേഷനിൽവച്ച് രണ്ടു തവണ സുരേന്ദ്രൻ തന്റെ ഇരുമുടിക്കെട്ട് തറയിലിട്ടതായും രണ്ടു തവണയും എസ്.പി അത് തറയിൽനിന്നെടുത്ത് സുരേന്ദ്രന്റെ ചുമലിൽ വെച്ചുകൊടുത്തതായും മന്ത്രി വീഡിയോയ്ക്ക് ഒപ്പം പോസ്റ്റ് ചെയ്ത കുറിപ്പിൽ പറയുന്നു. തന്നെ പോലീസ് മർദ്ദിച്ചെന്നു കാണിക്കാൻ സുരേന്ദ്രൻ സ്വന്തം ഷർട്ട് വലിച്ചുകീറിയതായും മന്ത്രി ആരോപിക്കുന്നു. മന്ത്രി കടകംപള്ളിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇരുമുടിക്കെട്ട് രാഷ്ട്രീയ ആയുധമാക്കരുത്. പരിപാവനമായി എല്ലാവരും കാണുന്ന ഒന്നാണത്. കെ.സുരേന്ദ്രൻ തന്റെ ചുമലിൽ ഇരുന്ന ഇരുമുടിക്കെട്ട് ബോധപൂർവ്വം 2 തവണ താഴെയിടുന്നത് ചിറ്റാർ പോലീസ് സ്റ്റേഷനിലെ സി.സി ടി.വി ദൃശ്യങ്ങളിൽ വളരെ വ്യക്തമാണ്. സുരേന്ദ്രന്റെ ദുഷ്ടലാക്ക് തിരിച്ചറിഞ്ഞ എസ്.പി 2 തവണയും ഇത് തിരിച്ചെടുത്ത് ചുമലിൽ വച്ച് കൊടുക്കുന്നുമുണ്ട്. പുറത്ത് തന്നെ കാത്ത് നിൽക്കുന്ന മാധ്യമങ്ങൾക്കും ബി.ജെ.പി പ്രവർത്തകർക്കും മുന്നിൽ ഇരുമുടിക്കെട്ട് വലിച്ചെറിഞ്ഞു തന്നെ പോലീസ് മർദ്ദിച്ചു എന്നു കാണിക്കാൻ സ്വന്തം ഷർട്ട് വലിച്ച് കീറുകയും ചെയ്തു. കെ.സുരേന്ദ്രൻ ഇരുമുടിക്കെട്ടുമായി ശബരിമലയിൽ വന്നത് സ്വാമി അയ്യപ്പനെ ദർശിക്കണമെന്ന ലക്ഷ്യത്തോടെയല്ല എന്ന് സാമാന്യബോധമുള്ള ആർക്കും മനസ്സിലാക്കാവുന്നതാണ്. ശബരിമലയിൽ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെ കയറ്റണമെന്നും അതിനായി വ്രതം 15 ദിവസമാക്കണമെന്നും രഹാന ഫാത്തിമയെ ടാഗ് ചെയ്തു ഫേസ്ബുക്ക് പോസ്റ്റിട്ട അതേ സുരേന്ദ്രൻ തന്നെയാണല്ലോ ഇപ്പോൾ ശബരിമലയെ കലാപകേന്ദ്രമാക്കാൻ തുണിഞ്ഞിറങ്ങിയിരിക്കുന്നതും. വേഷംകെട്ടലുകളുമായി ഇത്തരക്കാർ ശബരിമലയിൽ വരുന്നതാണ് വിശ്വാസികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നത്. Content Highlights:kadakampally surendran, cctv visuals from police station, video, Sabarimala Women Entry


from mathrubhumi.latestnews.rssfeed https://ift.tt/2zf8zzE
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages