യതീഷ് ചന്ദ്രയ്ക്കെതിരേ നടപടിയുണ്ടാവില്ല - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Thursday, November 22, 2018

യതീഷ് ചന്ദ്രയ്ക്കെതിരേ നടപടിയുണ്ടാവില്ല

തിരുവനന്തപുരം: എസ്.പി. യതീഷ് ചന്ദ്ര കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണനോട് കഴിഞ്ഞദിവസം നടത്തിയ ഇടപെടൽ സംബന്ധിച്ച് സർക്കാർ നടപടിയുണ്ടായേക്കില്ല. അദ്ദേഹത്തിന്റെ പ്രവർത്തനത്തിൽ വീഴ്ചയുണ്ടായിട്ടില്ലെന്നും മാറ്റേണ്ട സാഹചര്യമില്ലെന്നുമാണ് സർക്കാർ വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നത്. എസ്.പി.യുടെ പെരുമാറ്റം സംബന്ധിച്ച് കേന്ദ്ര ഇന്റലിജൻസ് വിഭാഗം കേന്ദ്രസർക്കാരിന് റിപ്പോർട്ട് നൽകിയിട്ടുണ്ടെന്നറിയുന്നു. യതീഷ് ചന്ദ്രയിൽനിന്ന് പെരുമാറ്റച്ചട്ടലംഘനം ഉണ്ടായെന്ന് റിപ്പോർട്ടിലുള്ളതായാണ് വിവരം. അദ്ദേഹത്തിന്റെ മുൻകാല പ്രവർത്തനരീതികൾ സംബന്ധിച്ച് കഴിഞ്ഞദിവസം കോടതി നടത്തിയ പരാമാർശങ്ങൾ റിപ്പോർട്ടിലുൾപ്പെടുത്തിയതായും സൂചനയുണ്ട്. പ്രോട്ടോക്കോളിൽ കേന്ദ്രമന്ത്രിയെക്കാൾ താഴെയുള്ള ഉദ്യോഗസ്ഥൻ മന്ത്രിയോട് എങ്ങനെ പെരുമാറണമെന്നതിന് ചട്ടങ്ങളുണ്ട്. മന്ത്രിയുടേത് ഔദ്യോഗിക സന്ദർശനമല്ലെങ്കിൽക്കൂടി ഇതു പാലിക്കണം. ഇതു ലംഘിച്ചുവെന്ന തരത്തിൽ മന്ത്രിയും റിപ്പോർട്ട് നൽകിയിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു. പ്രധാനമന്ത്രിയുടെ നിയന്ത്രണത്തിലുള്ള പേഴ്സണൽ മന്ത്രാലയത്തിനു കീഴിലാണ് ഐ.പി.എസ്. ഉദ്യോഗസ്ഥർ. അതിനാൽ ഈ ഉദ്യോഗസ്ഥനെതിരേ നടപടി സ്വീകരിക്കണമെന്ന് കേന്ദ്രത്തിന് സംസ്ഥാനത്തോട് നിർദേശിക്കാം. നിലവിലെ സാഹചര്യത്തിൽ യതീഷ് ചന്ദ്രയെ മാറ്റേണ്ടതില്ലെന്നും നടപടി വേണ്ടെന്നുമുള്ള നിലപാടിലാണ് സംസ്ഥാന സർക്കാർ. ഇക്കാര്യത്തിൽ കേന്ദ്രനിർദേശങ്ങളൊന്നും ലഭിച്ചിട്ടുമില്ല. കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണൻ കഴിഞ്ഞദിവസം ശബരിമലയിലെത്തിയപ്പോൾ നിലയ്ക്കലിൽവെച്ച് എസ്.പി. മന്ത്രിയോട് ധിക്കാരത്തോടെ സംസാരിച്ചതായി ആക്ഷേപമുയർന്നിരുന്നു. content highlights:yatheesh chandra IPS, Sabarimala, Sabarimala women entry


from mathrubhumi.latestnews.rssfeed https://ift.tt/2zn3Z20
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages