ന്യൂഡൽഹി: ലോക വനിതാ ബോക്സിങ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ മേരികോം സെമിഫൈനലിൽ പ്രവേശിച്ചു. 48 കിലോഗ്രാം വിഭാഗത്തിൽ ചൈനീസ് താരം യു വുവിനെ 5-0ത്തിന് തോൽപിച്ചാണ് മേരി കോം അവസാന നാലിലെത്തിയത്. ഇതോടെ ഒളിമ്പിക് മെഡൽ ജേതാവായ ഇന്ത്യൻ താരം ഒരു മെഡൽ ഉറപ്പിച്ചു. 2012 ലണ്ടൻ ഒളിമ്പിക്സിൽ മേരി കോം വെങ്കലം നേടിയിരുന്നു. ഉത്തര കൊറിയയുടെ കിം ഹയാങ്ങാണ് സെമിയിൽ മേരികോമിന്റെ എതിരാളി. കൊറിയയുടെ ബാക് ചൊറോങ്ങിനെ തോൽപ്പിച്ചാണ് ഹയാങ് സെമിയിലെത്തിയത്. ലോകചാമ്പ്യൻഷിപ്പിൽ അഞ്ചു സ്വർണമെഡൽ ഇതുവരെ മേരികോം നേടിയിട്ടുണ്ട്. ഈ റെക്കോഡിൽ അയർലൻഡ് താരം കാറ്റി ടെയ്ലർക്കൊപ്പമാണ് ഇന്ത്യൻ താരം. ഇനി ഒരു സ്വർണം കൂടി നേടിയാൽ മേരി കോമിന്റെ അക്കൗണ്ടിൽ ആറു സ്വർണമാകും. 2001-ൽ വനിതാ ലോക ചാമ്പ്യൻഷിപ്പ് തുടങ്ങിയപ്പോൾ മേരികോം വെള്ളി നേടിയിരുന്നു. പിന്നീട് 2002 മുതൽ 2010 വരെയുള്ള വർഷങ്ങൾക്കിടയിൽ മുപ്പത്തിയഞ്ചുകാരി അഞ്ചു സ്വർണം നേടി. Content Highlights: Mary Kom Enters World Championships Semi Final Assured of a Medal
from mathrubhumi.latestnews.rssfeed https://ift.tt/2PFRbyd
via
IFTTT
No comments:
Post a Comment