മീടൂ: മോഹന്‍ലാല്‍ മനഃപൂർവം പറഞ്ഞതാണെന്ന് കരുതുന്നില്ല, കുറച്ചുകൂടി ജാഗ്രത വേണമായിരുന്നു-പ്രകാശ്‌രാജ് - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Saturday, November 24, 2018

മീടൂ: മോഹന്‍ലാല്‍ മനഃപൂർവം പറഞ്ഞതാണെന്ന് കരുതുന്നില്ല, കുറച്ചുകൂടി ജാഗ്രത വേണമായിരുന്നു-പ്രകാശ്‌രാജ്

എറണാകുളം:മീ ടൂ പോലൊരു വിഷയത്തിൽ അഭിപ്രായപ്രകടനം നടത്തുമ്പോൾനടൻ മോഹൻലാൽ കുറച്ചുകൂടി കരുതൽ എടുക്കേണ്ടതായിരുന്നുവെന്ന് നടൻ പ്രകാശ്രാജ് അഭിപ്രായപ്പെട്ടു. മോഹൻലാൽ മനഃപൂർവം പറഞ്ഞതാണെന്ന് ഞാൻ കരുതുന്നില്ല. അദ്ദേഹം അങ്ങിനെ പറഞ്ഞുപോയതാവാം. വളരെ സെൻസിബിളും സെൻസിറ്റീവുമായ വ്യക്തിയാണ് മോഹൻലാൽ. പക്ഷേ, മീ ടൂ പോലൊരു വിഷയത്തിൽ കുറച്ചു കൂടി ജാഗ്രതയും കരുതലും പുലർത്തേണ്ടതുണ്ട്. ലാലേട്ടനെ പോലൊരാളെ സമൂഹം ഉറ്റുനോക്കുന്നുണ്ട്. ബുധനാഴ്ച കൊച്ചിയിൽ മാതൃഭൂമി ഡോട്ട്കോമിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് പ്രകാശ്രാജ് ഇക്കാര്യം വ്യക്തമാക്കിയത്. മീ ടൂ ഒരു ഫാഷനായി മാറിയിരിക്കുകയാണെന്ന മോഹൻലാലിന്റെ നിരീക്ഷണം വിവാദമായ സാഹചര്യത്തിലായിരുന്നു പ്രകാശ്രാജിന്റെ പ്രതികരണം. മീ ടൂ അതിശക്തമായ പ്രസ്ഥാനമാണെന്ന് പ്രകാശ്രാജ് ചൂണ്ടിക്കാട്ടി. സത്രീകളെ ശരിക്കും ശാക്തീകരിക്കുന്ന പ്രവർത്തനമാണിത്. ഞാനും നിങ്ങളുമൊക്കെ പലപ്പോഴും അറിഞ്ഞോ അറിഞ്ഞാതെയോ ഇരപിടിയന്മാരാവുന്നുണ്ട്. ഒരു സ്ത്രീ പീഡിപ്പിക്കപ്പെടുമ്പോൾ നിശ്ശബ്ദത പാലിച്ചാൽ നമ്മളും കുറ്റവാളികൾക്കൊപ്പമാവുകയാണ്. സ്ത്രീ അനുഭവിക്കുന്ന വേദന, മുറിവ് യഥാർഥമാണ്. അത് കാണാതെ പോവരുത്. മീ ടൂ പോലൊരു പ്രസ്ഥാനത്തിന്റെ ആഴവും പരപ്പും നമ്മൾ മനസ്സിലാക്കുക തന്നെ വേണം. രണ്ട് പതിറ്റാണ്ടുകളോളം നീണ്ട ബന്ധമാണ് മോഹൻലാലുമായുള്ളതെന്ന് പ്രകാശ്രാജ് ചൂണ്ടിക്കാട്ടി. മണിരത്നം സംവിധാനം ചെയ്ത ഇരുവർ മുതലുള്ള ബന്ധമാണത്. ഇരുവരിൽ അഭിനയിക്കുമ്പോൾ ഞാൻ തുടക്കക്കാരനാണ്. ലാലേട്ടൻ അന്നൊരു സീനിയർ ആർട്ടിസ്റ്റാണ്. പക്ഷേ, അന്ന് അദ്ദേഹം എന്നോട് കാണിച്ച സ്നേഹവും കരുതലും വലുതായിരുന്നു. അതിനുശേഷം പ്രിൻസ് എന്നൊരു സിനിമയിലാണ് ഞങ്ങൾ ഒന്നിച്ചത്. ഇപ്പോഴിതാ ഒടിയനിൽ ഞങ്ങൾ വീണ്ടും ഒരുമിച്ചഭിനയിക്കുന്നു. ഭാവനയും യാഥാർഥ്യവും ഇടകലരുന്ന പ്രമേയമാണ് ഒടിയന്റേതെന്ന് പ്രകാശ്രാജ് ചൂണ്ടിക്കാട്ടി. മാജിക്കൽ റിയലിസത്തിന്റെ ഭൂമികയാണത്. നന്മയും തിന്മയും തമ്മിലുള്ള സംഘർഷത്തിന്റെ കഥയാണ് ഒടിയൻ പറയുന്നത്. ഒടി വിദ്യ നന്മയ്ക്കായും തിന്മയ്ക്കായും ഉപയോഗിക്കുമ്പോഴുണ്ടാവുന്ന മുഹൂർത്തങ്ങളാണ് സിനിമയുടെ കാതൽ. Content Highlights:PrakashRaj Mohanlal Me Too Malayalam Movie Reimagine The Future


from mathrubhumi.latestnews.rssfeed https://ift.tt/2Raw43N
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages