ശിവസേനയുടെയും വിഎച്ച്പിയുടെയും പരിപാടികള്‍: അയോധ്യയില്‍ കനത്ത സുരക്ഷ - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Saturday, November 24, 2018

ശിവസേനയുടെയും വിഎച്ച്പിയുടെയും പരിപാടികള്‍: അയോധ്യയില്‍ കനത്ത സുരക്ഷ

അയോധ്യ: രാമക്ഷേത്ര നിർമാണം ആവശ്യപ്പെട്ട് ശിവസേനയും വിശ്വഹിന്ദു പരിഷത്തും വ്യത്യസ്തമായ പരിപാടികൾ പ്രഖ്യാപിച്ചതോടെ അയോധ്യമുൾമുനയിൽ. ഇരുസംഘടനകളും നടത്തുന്ന പരിപാടികളുടെ ഭാഗമായി അയോധ്യയിൽ സുരക്ഷ ശക്തമാക്കി. 42 കമ്പനി സായുധസേന, എഴുന്നൂറോളം പോലീസ് കോൺസ്റ്റബിൾമാർ, 160 ഇൻസ്പെക്ടർമാർ,റാപ്പിഡ് ആക്ഷൻ ഫോഴ്സ്, തീവ്രവാദ വിരുദ്ധ സ്ക്വാഡ്തുടങ്ങിയവരെ നഗരത്തിൽ വിന്യസിച്ചു.ശനി, ഞായർ ദിവസങ്ങളിലായാണ് അയോധ്യയിൽ ഇരുസംഘടനകളും പരിപാടികൾ പ്രഖ്യാപിച്ചിരിക്കുന്നത്. ശിവസേന നേതാവായ ഉദ്ധവ് താക്കറെ രണ്ടുദിവസത്തെ സന്ദർശനത്തിനായി ശനിയാഴ്ച അയോധ്യയിലെത്തും. പൂണെയിലെ ശിവ്നേരി കോട്ടയിൽനിന്നുള്ള മണലുമായാണ് ഉദ്ധവ് താക്കറെ അയോധ്യയിലെത്തുന്നത്. ഈ മണൽ രാമജന്മഭൂമിയിൽവച്ച് ക്ഷേത്ര പൂജാരിമാർക്ക് കൈമാറും.രാമജന്മഭൂമിയിൽ പ്രാർഥന നടത്തുന്ന അദ്ദേഹം സരയു നദിയിലെ ആരതി ആഘോഷങ്ങളിലും പങ്കെടുക്കും. ഇതിനുശേഷം വിശ്വാസികളെ അഭിസംബോധന ചെയ്ത് പ്രസംഗിക്കും. നവംബർ 25 ഞായറാഴ്ചയാണ് വിശ്വഹിന്ദു പരിഷത്തും അയോധ്യയിൽ പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത്. ധർമ്മ സൻസാദ് എന്ന പേരിൽ നടത്തുന്ന ചടങ്ങിൽ രാജ്യത്തെ വിവിധഭാഗങ്ങളിൽനിന്നുള്ള സന്യാസിമാരും വിശ്വാസികളും പ്രവർത്തകരും പങ്കെടുക്കുമെന്നാണ് വി.എച്ച്.പി. നേതാക്കൾ അറിയിച്ചത്. 1992ന് ശേഷം ഏറ്റവും കൂടുതൽ വിശ്വാസികൾ രാമജന്മഭൂമിയിൽ ഒത്തുകൂടുന്ന പരിപാടിയാകും ധർമ്മ സൻസാദെന്നും നേതാക്കൾ അവകാശപ്പെടുന്നു. ധർമ്മ സൻസാദിന് മുന്നോടിയായി വി.എച്ച്.പിയുടെ നേതൃത്വത്തിൽ ഉത്തർപ്രദേശിലാകെ റാലികളും സംഘടിപ്പിച്ചിരുന്നു. അതേസമയം, രാമക്ഷേത്ര നിർമാണം ആവശ്യപ്പെട്ടുള്ള ഇത്തരം പരിപാടികളിൽ പ്രദേശവാസികൾകടുത്ത ആശങ്കയിലാണ്. വരുംദിവസങ്ങളിൽ അയോധ്യയിൽ സുരക്ഷ ശക്തമാക്കണമെന്ന് മുൻമുഖ്യമന്ത്രി അഖിലേഷ് യാദവ് സുപ്രീംകോടതിയോടും ആവശ്യപ്പെട്ടിരുന്നു. എന്നാൽ രാമജന്മഭൂമിയിലെ പരിപാടികളിൽ ആശങ്കവേണ്ടെന്നും, ഇത് തികച്ചും മതപരമായ പരിപാടിയാണെന്നുമായിരുന്നു വി.എച്ച്.പി നേതാക്കളുടെ പ്രതികരണം. Content Highlights:vhp and shivsena organizing ram temple events in ayodhya, security tightened


from mathrubhumi.latestnews.rssfeed https://ift.tt/2Qh6k8u
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages