റഫാല്‍ ഇടപാടില്‍ അന്വേഷണം ആവശ്യപ്പെട്ട് ഫ്രാന്‍സിലും പരാതി - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Saturday, November 24, 2018

റഫാല്‍ ഇടപാടില്‍ അന്വേഷണം ആവശ്യപ്പെട്ട് ഫ്രാന്‍സിലും പരാതി

പാരീസ്: ഇന്ത്യയിലും ഫ്രാൻസിലും വിവാദമായ റഫാൽ വിമാന ഇടപാടിൽ വ്യക്തത വരുത്തണമെന്ന് ആവശ്യപ്പെട്ട് ഫ്രഞ്ച് എൻ.ജി.ഒ പരാതി നൽകിയതായി റിപ്പോർട്ട്. പ്രമുഖ എൻ.ജി.ഒയായ ഷെർപ്പയാണ് ഫ്രാൻസിലെ ഫിനാൻഷ്യൽ പ്രോസിക്യൂട്ടർക്ക് പരാതി നൽകിയിരിക്കുന്നത്. റഫാൽ വിമാന ഇടപാടിലെ നിബന്ധനകളെക്കുറിച്ചുംഎന്തടിസ്ഥാനത്തിലാണ് റിലയൻസ് ഡിഫൻസിനെ ദസ്സോ പങ്കാളിയായി തിരഞ്ഞെടുത്തതെന്ന്വിശദമാക്കണമെന്നാണ് പരാതിയിലെ ആവശ്യം. റഫാൽ ഇടപാടിൽ അഴിമതി നടന്നിട്ടുണ്ടോ എന്നും, ആർക്കെങ്കിലും അനർഹമായ നേട്ടമുണ്ടായോ എന്നതും സർക്കാർ ഏജൻസികളെ ഉപയോഗിച്ച് അന്വേഷിക്കണമെന്നും ഷെർപ്പയുടെ പരാതിയിൽ ആവശ്യപ്പെടുന്നുണ്ട്. സാമ്പത്തിക കുറ്റകൃത്യങ്ങളിലെ ഇരകൾക്കുവേണ്ടി പ്രവർത്തിക്കുന്ന ഫ്രാൻസിലെ പ്രമുഖ എൻ.ജി.ഒയാണ് ഷെർപ്പ. ഫ്രഞ്ച് വിമാനനിർമാതാക്കളായ ദസ്സോ ഏവിയേഷനിൽനിന്ന് 36 റഫാൽ വിമാനങ്ങൾ വാങ്ങിയ ഇടപാടിലാണ് ഇന്ത്യയിലും ഫ്രാൻസിലും ഒരുപോലെ വിവാദങ്ങൾ ഉടലെടുത്തത്. നേരത്തെ 126 വിമാനങ്ങൾ വാങ്ങാൻ ഉദ്ദേശിച്ച ഇടപാടിലാണ് പിന്നീട് വിമാനങ്ങളുടെ എണ്ണം 36 ആയി ചുരുങ്ങിയത്. ഇതിനുപുറമേ ദസ്സോ ഏവിയേഷന്റെ ഇന്ത്യയിലെ നിർമാണ പങ്കാളിയായി അനിൽ അംബാനിയുടെ റിലയൻസ് ഡിഫൻസിനെ തിരഞ്ഞെടുത്തതും വിവാദത്തിന് കാരണമായി. Content Highlights:rafale deal; french ngo files complaint to french financial prosecutor office


from mathrubhumi.latestnews.rssfeed https://ift.tt/2PS7eZA
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages