തിരുവനന്തപുരം: ശബരിമലയിലെ വരുമാനക്കുറവ് തിരുവിതാംകൂർ ദേവസ്വം ബോർഡിനെ പ്രതിസന്ധിയിലാക്കുന്നു. 2017-18ൽ ശബരിമലയിൽ നിന്നുൾപ്പെടെ ബോർഡിന്റെ ആകെ വരുമാനം 682 കോടി രൂപയാണ്. പെൻഷൻ സ്ഥിരനിക്ഷേപ വിഹിതം നീക്കിവെച്ചത് ഉൾപ്പെടെ ചെലവ് 677 കോടി. ശബരിമലയിലെ ഇപ്പോഴത്തെ വരുമാനക്കുറവ് ബോർഡിന്റെ സാമ്പത്തികസ്ഥിതി ഗുരുതരമാക്കും. ശബരിമല നടതുറന്നശേഷം ഇതുവരെയുള്ള ആകെ വരുമാനത്തിന്റെ കൃത്യമായ കണക്ക് പുറത്തുവന്നിട്ടില്ല. ആദ്യ ആറു ദിവസത്തെ വരുമാനത്തിൽ കഴിഞ്ഞ വർഷത്തേക്കാൾ 14.34 കോടി കുറവുണ്ട്. ഓരോ മാസവും ചെലവിനുശേഷമുള്ള തുകയുടെ വിഹിതം ജീവനക്കാരുടെ പെൻഷൻ സ്ഥിരനിക്ഷേപത്തിലേക്ക് മാറ്റാറുണ്ട്. നാലുമാസമായി തുക നിക്ഷേപിക്കുന്നില്ലെന്നാണ് വിവരം. ശബരിമല വിഷയങ്ങൾക്കുമുമ്പേ ബോർഡ് സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങിയെന്നർഥം. ഇപ്പോഴത്തെനിലയിൽ ജീവനക്കാരുടെ ശമ്പളവിതരണം പ്രതിസന്ധിയിലാകും. പെൻഷൻ ഫണ്ടിൽ തുകയുള്ളതിനാൽ മൂന്നോ നാലോ വർഷത്തേക്ക് പെൻഷനെ ബാധിക്കില്ല. എന്നാൽ, നിക്ഷേപവിഹിതം മുടങ്ങിയത് ഭാവിയിൽ പ്രതിസന്ധിയുണ്ടാക്കും. ആകെ ക്ഷേത്രങ്ങൾ 1253 തിരുവിതാംകൂർ ദേവസ്വം ബോർഡിനുകീഴിൽ 20 ഗ്രൂപ്പുകളിലായി 1253 ക്ഷേത്രങ്ങളുണ്ട്. സാമ്പത്തികമായി മെച്ചപ്പെട്ടത് 60-64 എണ്ണം. കിട്ടുന്നതെല്ലാം ചെലവിന് കഴിഞ്ഞകൊല്ലത്തെ വരുമാനത്തിൽ ശബരിമലയിലെ വരവ് 330.43 കോടി. ഇതിൽ 75 കോടി ശബരിമലയിൽത്തന്നെ ചെലവഴിച്ചു. ബാക്കി തുകയുടെ വിഹിതം വരുമാനമില്ലാത്ത ക്ഷേത്രങ്ങൾക്കായി നീക്കിവെക്കണം. ശബരിമല തീർഥാടനകാലത്ത് വാട്ടർ അതോറിറ്റി, കെ.എസ്.ഇ.ബി. സേവനങ്ങൾക്ക് പണം നൽകണം. വാട്ടർഅതോറിറ്റിക്ക് നിലവിൽ കോടികളുടെ കുടിശ്ശികയുണ്ട്. മറ്റ് സർക്കാർ വകുപ്പ് ജീവനക്കാരുടെ താമസ-ഭക്ഷണച്ചെലവും ബോർഡ് വഹിക്കണം. അരവണയുണ്ടാക്കാനും ഭാരിച്ച ചെലവാണ്. ശമ്പളത്തിന് മാസം 30 കോടി താത്കാലികക്കാർ ഉൾപ്പെടെ 5250-ഓളം ജീവനക്കാർക്ക് ശമ്പളത്തിനുമാത്രം മാസം വേണ്ടത് ശരാശരി 30 കോടി. ബോണസുൾപ്പെടെ 65 കോടി. പെൻഷന് 105 കോടി ആകെ പെൻഷൻകാർ 4665. (ക്ഷേത്രജീവനക്കാർ 3200, മറ്റ് ജീവനക്കാർ 1465). പെൻഷന് ഒരുവർഷം വേണ്ടത് 105 കോടി രൂപ. തീർഥാടകർ കുറഞ്ഞാൽ ശബരിമലയിലേക്ക് തീർഥാടകവരവ് കുറഞ്ഞത് അവിടുത്തെ വരുമാനത്തെ മാത്രമല്ല, മറ്റ് ക്ഷേത്രങ്ങളേയും ബാധിക്കും. മാല, കാവി-കറുപ്പ് വസ്ത്രങ്ങൾ തുടങ്ങിവയുടെ കച്ചവടം, മറ്റു വ്യാപാര മേഖലകൾ എന്നിവയ്ക്കും പ്രതികൂലമായി. ട്രാവൽ ഏജൻസികളുടെ ബുക്കിങ്ങുകൾ റദ്ദായത് ഗതാഗത മേഖലയേയും ക്ഷീണിപ്പിച്ചു. കെ.എസ്.ആർ.ടി.സി.യുടെ വരുമാനവും ഇടിഞ്ഞു. പെൻഷനെ ബാധിക്കില്ല വരുമാനക്കുറവ് ജീവനക്കാരുടെ പെൻഷനെ ഉടൻ ബാധിക്കില്ല. സ്ഥിരനിക്ഷേപത്തിൽ തുകയുണ്ട്. കൂടുതൽ കരുതൽ ആവശ്യമാണ്. ഇപ്പോഴത്തെ പ്രതിസന്ധി പരിഹരിക്കാവുന്നതേയുള്ളു. ആശങ്ക വേണ്ട. - എം. രാജഗോപാലൻ നായർ, ചെയർമാൻ, കേരളാ ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് content highlights:travancore devaswom board,sabarimala
from mathrubhumi.latestnews.rssfeed https://ift.tt/2P1Kt04
via
IFTTT
No comments:
Post a Comment