കോഴിക്കോട്: ബി ജെ പി നേതാവ് കെ സുരേന്ദ്രനെ കോഴിക്കോട് സബ് ജയിലിൽനിന്ന് കണ്ണൂർ ജയിലിലേക്ക് കൊണ്ടുപോയി. തനിക്കെതിരെ രജിസ്റ്റർ ചെയ്തിരിക്കുന്നത് കള്ളക്കേസാണെന്ന് സുരേന്ദ്രൻ പ്രതികരിച്ചു. സന്നിധാനം കേസിൽ ജാമ്യം കിട്ടുമെന്ന് മനസ്സിലായപ്പോൾ, ചിറ്റാർ പോലീസ് സ്റ്റേഷൻ ആക്രമിച്ചുവെന്നും പോലീസുകാരനെ പരിക്കേൽപിച്ചുവെന്നും പോലീസ് വീണ്ടും കേസ് ചുമത്തിയിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. കണ്ണൂർ എസ് പിഓഫീസ് മാർച്ചിനിടെ പോലീസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയെന്ന കേസിൽ കെ സുരേന്ദ്രനെതിരെ കണ്ണൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഈ കേസിൽ വാറന്റായതിനെ തുടർന്നാണ് മജിസ്ട്രേട്ടിനു മുന്നിൽ ഹാജരാക്കാൻ കൊട്ടാരക്കര സബ്ജയിലിൽനിന്ന് ഞായറാഴ്ച സുരേന്ദ്രനെ കണ്ണൂരിലേക്ക് കൊണ്ടുപോയത്. ഞായറാഴ്ച രാത്രി കോഴിക്കോട് സബ് ജയിലിലാണ് സുരേന്ദ്രനെ പാർപ്പിച്ചത്. ശബരിമല വിഷയം ആരംഭിച്ചതിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയന്റെയും സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെയും പേരിൽ കന്റോൺമെന്റ് സ്റ്റേഷനിലും മ്യൂസിയം സ്റ്റേഷനിലുമുണ്ടായിരുന്ന കേസുകൾ പിൻവലിച്ചതായും സുരേന്ദ്രൻ ആരോപിച്ചു. ഇത്ര ഭീരുക്കളാണോ മുഖ്യമന്ത്രിയും കോടിയേരിയുമെന്നും സുരേന്ദ്രൻ ആരാഞ്ഞു. ഉമ്മൻ ചാണ്ടിക്കും കെ സി വേണുഗോപാലിനുമെതിരെ ഒരു വനിത ബലാൽസംഗ പരാതി നൽകിയിട്ടും എന്തുകൊണ്ടാണ് കേസ് എടുക്കാത്തതെന്നും അദ്ദേഹം ചോദിച്ചു.ഇന്ന് പതിനൊന്നുമണിയോടെ സുരേന്ദ്രനെ മജിസ്ട്രേട്ടിനു മുന്നിൽ ഹാജരാക്കും. content highlights:K surendran taken to kannur
from mathrubhumi.latestnews.rssfeed https://ift.tt/2FJuKn1
via
IFTTT
No comments:
Post a Comment