ശബരിമല; സുരക്ഷ ആവശ്യപ്പെട്ട് നാല് യുവതികള്‍ കോടതിയില്‍ - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Friday, November 23, 2018

ശബരിമല; സുരക്ഷ ആവശ്യപ്പെട്ട് നാല് യുവതികള്‍ കോടതിയില്‍

കൊച്ചി:ശബരിമലയിൽ സുഗമമായി ദർശനം നടത്താൻപോലീസിനും സർക്കാരിനും വേണ്ട നിർദേശങ്ങൾനൽകണമെന്നാവശ്യപ്പെട്ട് നാല് യുവതികൾ ഹൈക്കോടതിയെ സമീപിച്ചു.ബി.ജെ.പിയും കോൺഗ്രസുമടക്കമുള്ള രാഷ്ട്രീയ പാർട്ടികളും ശബരിമല കർമ സമിതി പോലുള്ള സംഘടനകളും അവരുടെ രാഷ്ട്രീയ ആവശ്യങ്ങൾക്കു വേണ്ടി ശബരിമലയിൽ പ്രക്ഷോഭം നടത്തുന്ന സാഹചര്യത്തിലാണ് സുരക്ഷ തേടി കോടതിയെ സമീപിക്കുന്നതെന്ന് ഹർജിയിൽ പറയുന്നു. ഈ സാഹചര്യത്തിൽ ശബരിമലയിൽ സ്ത്രീകൾക്ക് വേണ്ടി മാത്രമായി രണ്ടോ മൂന്നോ ദിവസം നീക്കിവെക്കണമെന്നും ഇവർ നിർദേശം മുന്നോട്ടു വെച്ചിട്ടുണ്ട്. സെപ്തംബർ 28 ൽ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്ക് ശബരിമലയിൽ ദർശനം നടത്താമെന്ന സുപ്രീംകോടതി വിധി വന്ന ശേഷം കറുപ്പുടുക്കുന്നതടക്കമുള്ള ആചാരങ്ങൾ പകാരം വ്രതമനുഷ്ഠിക്കുന്നവരാണ് ഞങ്ങൾ. അയ്യപ്പന്റെ ഭക്തരായ ഞങ്ങൾക്ക് ദർശനം നടത്താനുള്ള സൗകര്യം ചെയ്തു തരണം- ഹർജിയിൽ പറയുന്നു. കേരള സർക്കാർ, ആഭ്യന്തര സെക്രട്ടറി, ഡി.ജി.പി, തിരുവിതാംകൂർ ദേവസ്വം ബോർഡ്, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരൻ പിള്ള, ജന.സെക്രട്ടറി എ.എൻ രാധാകൃഷ്ണൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ശബരിമല തന്ത്രി എന്നിവരെ എതിർകക്ഷികളാക്കിയാണ് ഹർജി നൽകിയിരിക്കുന്നത്. content highlights: Four young women filed petition in Kerala HC seeking smooth pilgrimage for all women in Sabarimala


from mathrubhumi.latestnews.rssfeed https://ift.tt/2R8fCB0
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages