പിറവം പള്ളി കേസ്: കോടതി അലക്ഷ്യ ഹര്‍ജിയില്‍ ഇടപെടാന്‍ സുപ്രീംകോടതി വിസമ്മതിച്ചു - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Monday, November 19, 2018

പിറവം പള്ളി കേസ്: കോടതി അലക്ഷ്യ ഹര്‍ജിയില്‍ ഇടപെടാന്‍ സുപ്രീംകോടതി വിസമ്മതിച്ചു

ന്യൂഡൽഹി: പിറവം പള്ളി തങ്ങൾക്ക് അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധി നടപ്പാക്കാത്തതിനെതിരേ ഓർത്തഡോക്സ് സഭ നൽകിയ കോടതിയലക്ഷ്യ ഹർജിയിൽ ഇടപെടാൻ സുപ്രീംകോടതി വിസമ്മതിച്ചു. മതപരമായ ഇത്തരം വിഷയങ്ങൾ തങ്ങളെ അലോസരപ്പെടുത്തുന്നില്ലെന്ന് വ്യക്തമാക്കിയ കോടതി. ഇത്തരം വിഷയങ്ങളിൽ കോടതി അലക്ഷ്യം എടുക്കുന്നത് ഗുണകരമല്ലെന്നും ചൂണ്ടിക്കാട്ടി. അമ്പലങ്ങളിലേയ്ക്കും പള്ളികളിലേയ്ക്കും ഒരു പാട് പണം വരുന്നതുകൊണ്ടാണ് കായികബലം ഉപയോഗിച്ചു ഉള്ള തർക്കങ്ങൾ വരുന്നതെന്ന് ചൂണ്ടിക്കാട്ടിയ കോടതി ഹൈക്കോടതിയുടെ പരിഗണനയിലിരിക്കുന്ന ഹർജികൾ മൂുന്നു മാസത്തിനുള്ളിൽ തീർപ്പാക്കാനും നിർദേശിച്ചു. യാക്കോബായ വിഭാഗത്തിന്റെ നിയന്ത്രണത്തിൽ ഉള്ള പിറവം പള്ളിയിൽ 1934 ലെ മലങ്കര സഭയുടെ ഭരണഘടന പ്രകാരം ഭരണനിർവഹണം വേണം എന്ന് ഏപ്രിൽ 19 ന് ആണ് സുപ്രീം കോടതി വിധിച്ചത്. സുപ്രീംകോടതിവിധിയെ തുടർന്ന് മേയ് എട്ടിന് പള്ളിയിൽ പ്രവേശിച്ച് കുർബന അർപ്പിക്കാൻ ഓർത്തഡോക്സ് സഭ തീരുമാനിച്ചിരുന്നു. ഇതേത്തുടർന്ന് ജില്ലാ കളക്ടർ ചർച്ചയ്ക്കു വിളിച്ചു. നിയമോപദേശം തേടി നാല് ദിവസത്തിനകം വിധി നടപ്പിലാക്കിത്തരാമെന്ന് കളക്ടർ ചർച്ചയിൽ ഉറപ്പു നൽകിയിരുന്നു.എന്നാൽ ആ ഉറപ്പ് പാലിക്കാത്ത സാഹചര്യത്തിലാണ് കോടതിയലക്ഷ്യ നടപടികളുമായി ഓർത്തഡോക്സ് സഭ മുന്നോട്ട് പോയത്. content highlights:piravom church case,supreme court verdict,orthodox church


from mathrubhumi.latestnews.rssfeed https://ift.tt/2PAccu2
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages