പഞ്ചാബില്‍ പ്രാര്‍ഥനാ ഹാളിനുനേരെ ഗ്രനേഡ് ആക്രമണം: മൂന്നുപേര്‍ മരിച്ചു - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Sunday, November 18, 2018

പഞ്ചാബില്‍ പ്രാര്‍ഥനാ ഹാളിനുനേരെ ഗ്രനേഡ് ആക്രമണം: മൂന്നുപേര്‍ മരിച്ചു

അമൃത്സർ: പഞ്ചാബിൽ പ്രാർഥനാ ഹാളിലുണ്ടായ സ്ഫോടനത്തിൽ മൂന്നുപേർ കൊല്ലപ്പെട്ടു. പത്തുപേർക്ക് പരിക്കേറ്റു. സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. അമൃത്സറിലെ രാജസൻസി ഗ്രാമത്തിലെ പ്രാർഥനാ ഹാളിന് നേരെ ബൈക്കിലെത്തിയ രണ്ട് അജ്ഞാതർ ഗ്രനേഡ് എറിഞ്ഞുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. അക്രമികൾ മുഖംമൂടി ധരിച്ചിരുന്നു. 250ലേറെ ആളുകൾ ഹാളിനുള്ളിൽ ഉണ്ടായിരുന്ന സമയത്താണ് ബോംബ് എറിഞ്ഞത്. ബോംബ് സ്ഫോടനത്തിന് സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നൽകിയിരുന്നതിനാൽ പഞ്ചാബിലെ തിരക്കേറിയ സ്ഥലങ്ങളിലെല്ലാം പോലീസ് ജാഗ്രത പാലിച്ചിരുന്നു. എന്നാൽ, പോലീസിന്റെ കണക്കുകൂട്ടലുകൾ തെറ്റിച്ചുകൊണ്ട് ഗ്രാമപ്രദേശത്താണ് സ്ഫോടനമുണ്ടായത്. സംഭവത്തിന്റെ പശ്ചാത്തലത്തിൽ അയൽ സംസ്ഥാനങ്ങൾക്കുംഅധികൃതർ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. Content Highlights: bomb blast, punjab blast


from mathrubhumi.latestnews.rssfeed https://ift.tt/2zfeYea
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages