ബി.ജെ.പിയുടെ ദേശീയപാതാ ഉപരോധം: യാത്രക്കാര്‍ വലഞ്ഞു - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Sunday, November 18, 2018

ബി.ജെ.പിയുടെ ദേശീയപാതാ ഉപരോധം: യാത്രക്കാര്‍ വലഞ്ഞു

തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രനെ പോലീസ് അറസ്റ്റു ചെയ്തതിൽ പ്രതിഷേധിച്ച് ബി.ജെ.പിയുടെ നേതൃത്വത്തിൽ നടന്ന ദേശീയപാതാ ഉപരോധം യാത്രക്കാരെ വലച്ചു. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും നടന്ന ഉപരോധം ഒന്നര മണിക്കൂറോളം നീണ്ടുനിന്നു. ചിലയിടങ്ങളിൽ സംഘർഷവുമുണ്ടായി. തിരുവനന്തപുരത്ത് തമ്പാനൂർ ഓവർ ബ്രിഡ്ജിൽ നടന്ന പ്രതിഷേധ പരിപാടി പാർട്ടി വക്താവ് എം.എസ് കുമാർ ഉദ്ഘാടനം ചെയ്തു. ജില്ലയിലെ ആറ്റിങ്ങൽ, നെയ്യാറ്റിങ്കര എന്നിവിങ്ങളിലും ദേശീയപാത ഉപരോധിച്ചു. രണ്ടിടത്തും ഒന്നര മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. മധ്യകേരളത്തിലെ വിവിധ ജില്ലകളിലും ബി.ജെ.പി പ്രവർത്തകർ ദേശീയപാത ഉപരോധിച്ചു. ഒരു മണിക്കൂറായിരുന്നു ഉപരോധം. വാഹനങ്ങൾ തടയാൻ പ്രവർത്തകർ ശ്രമിച്ചത് സംഘർഷത്തിന് കാരണമായി. കൊല്ലം നീണ്ടകരയിൽ നടന്ന ദേശീയപാത ഉപരോധം ബി ജെ പി സംസ്ഥാന കമ്മിറ്റിയംഗം കിഴക്കനേല സുധാകരൻ ഉദ്ഘാടനം ചെയ്യുന്നു. - എറണാകുളം ജില്ലയിൽ അങ്കമാലി, വൈറ്റില, മൂവാറ്റുപുഴ എന്നിവിങ്ങളിൽ ഉപരോധം നടന്നു. വൈറ്റിലയിൽ ഇടപ്പള്ളി ഭാഗത്തേക്കുള്ള ഗതാഗതം തടസ്സപ്പെടുത്തിയായിരുന്നു ഉപരോധം. അതിനിടെ പോലീസ് വഴിതിരിച്ചുവിട്ട വാഹനങ്ങൾ പ്രവർത്തകർ തടയാൻ ശ്രമിച്ചത് സംഘർഷത്തിനിടയാക്കി. ശബരിമലയിലെ പോലീസ് നടപടികൾ അംഗീകരിക്കാനാവില്ലെന്ന് വൈറ്റിലയിൽ പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്ത ബി.ജെ.പി നേതാവ് എ.എൻ രാധാകൃഷ്ണൻ പറഞ്ഞു. തൃശൂർ ആമ്പല്ലൂരിൽ കെ.എസ്.ആർ.ടി.സി ബസ് ഉപരോധത്തെ മറികടന്ന് പോകാൻ ശ്രമിച്ചത് സംഘർഷത്തിന് ഇടയാക്കി. പോലീസ് ഇടപെട്ട് സ്ഥലത്തെ സംഘർഷാവസ്ഥ ഒഴിവാക്കി. പാലക്കാട് ആലപ്പുഴ കോട്ടയം ജില്ലകളിലും ഒരു മണിക്കൂർ നേരമായിരുന്നു ഉപരോധം. കണ്ണൂരിൽ ബി.ജെ.പി.യുടെ ദേശീയ പാത ഉപരോധ സമരം ആരംഭിച്ചപ്പോൾ. -ഫോട്ടോ: ലതീഷ് പൂവത്തൂർ. മലബാർ മേഖലയിലും ഉപരോധം ജന ജീവിതത്തെ ബാധിച്ചു. കോഴിക്കോട് താമരശ്ശേരിയിൽ റോഡ് ഉപരോധത്തിനിടെ ബൈക്ക് യാത്രക്കാരന് മർദ്ദനമേറ്റു. പോലീസ് എത്തിയാണ് ബൈക്ക് യാത്രക്കാരനെ രക്ഷപ്പെടുത്തിയത്. വടകരയിൽ കെ.എസ്.ആർ.ടി.സി ബസിന് നേരെ കല്ലേറുണ്ടായി. ജില്ലയിൽ ആറിടത്തായിരുന്നു ഉപരോധം. കാസർകോട് കറന്തക്കാട് ബിജെപി നടത്തിയ റോഡ് ഉപരോധം. ഫോട്ടോ: എൻ.രാമനാഥ് പൈ. മലപ്പുറത്ത് ഏഴിടങ്ങളിലും കണ്ണൂരിൽ രണ്ടിടത്തും ദേശീയപാതാ ഉപരോധം നടന്നു. വയനാട്ടിലും കാസർകോട്ടും ബിജെപി പ്രവർത്തകർ ദേശീയപാത ഉപരോധിച്ചു. ഇവിടങ്ങളിലെല്ലാം പോലീസ് ഗതാഗതം വഴിതിരിച്ചുവിട്ടു. content highlight:BJP road blockade, kerala


from mathrubhumi.latestnews.rssfeed https://ift.tt/2DrsaiS
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages