തിരുവനന്തപുരം: ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാർ ഡി.ജി.പി ലോക്നാഥ് ബഹ്റയുമായി കൂടിക്കാഴ്ച നടത്തി. ഇരുവരും മുഖ്യമന്ത്രിയെ കാണുമെന്നും സൂചനയുണ്ട്. ശബരിമല സന്നിധാനത്തും പമ്പയിലും പോലീസ് ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങളിലുള്ള അതൃപ്തി കഴിഞ്ഞ ദിവസം പത്മകുമാർ അറിയിച്ചിരുന്നു. ഈ വിഷയത്തിലാണ് കൂടിക്കാഴ്ചയെന്നാണ് വിവരം. എ. പത്മകുമാറും ബോർഡ് അംഗം ശങ്കർദാസും നേരത്തെ തന്നെ മുഖ്യമന്ത്രിയുടെ ഓഫീസിൽ എത്തിയിരുന്നു. പിന്നീടാണ് ഡി.ജി.പി അവിടേക്ക് എത്തിയത്. തുടർന്ന് ഇവർ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി ജയരാജനുമായി കൂടിക്കാഴ്ച നടത്തി. നെയ്യഭിഷേകത്തിന്റെ കാര്യത്തിലും ഭക്തർ സന്നിധാനത്ത് തങ്ങുന്ന കാര്യത്തിലും പോലീസ് ഏർപ്പെടുത്തുന്ന നിയന്ത്രണത്തിലുള്ള അതൃപ്തി ഡി.ജി.പിയെ ദേവസ്വം ബോർഡ് പ്രസിഡന്റ് അറിയിച്ചേക്കും. അതേസമയം ശബരിമലയിൽ പോലീസ് നേരിടുന്ന പ്രശ്നങ്ങളും സൗകര്യങ്ങളുടെ കുറവും ഡി.ജി.പിയും വ്യക്തമാക്കും. നിലവിൽ മുഖ്യമന്ത്രി ഓഫീസിൽ എത്തിയിട്ടില്ല. ശബരിമലയിൽ നിലവിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങളെല്ലാം യോഗത്തിൽ വിലയിരുത്തപ്പെടും. content highlight:A Padmakumar and Loknath behra,CM office
from mathrubhumi.latestnews.rssfeed https://ift.tt/2PyuZWy
via
IFTTT
No comments:
Post a Comment