ജയ്പൂര്: നയതന്ത്രങ്ങളിൽ പുതിയ അടവ് പയറ്റി വിജയം നേടാൻ ബിജെപിയുടെ നീക്കം. രാജസ്ഥാനിലെ കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർഥി സച്ചിൻ പൈലറ്റിനെതിരെ മുസ്ലീം ഭൂരിപക്ഷ പ്രദേശമായ ടോങ്കിൽ നിലവിലെ മന്ത്രിയായ യൂനസ് ഖാനെ മത്സരിപ്പിക്കാനാണ് ബിജെപിയുടെ തീരുമാനം. സിറ്റിങ് എംഎൽഎയായ അജിത് സിങ് മേഹ്തയെ സച്ചിനെതിരെ മത്സരിപ്പിക്കാനായിരുന്നു ബിജെപിയുടെ ആദ്യ തീരുമാനം. ഇതനുസരിച്ച് ആദ്യഘട്ട സ്ഥാനാർഥിപ്പട്ടിക പുറത്തിറക്കുകയും ചെയ്തു. എന്നാൽ അസാനനിമിഷം മുസ്ലീംവോട്ടുകൾ ലക്ഷ്യം വച്ച് തീരുമാനം മാറ്റുകയായിരുന്നു. നിലവിൽ ദീദ്വാന മണ്ഡലത്തിലെ എംഎൽഎയാണ് യൂനസ് ഖാൻ. തിങ്കളാഴ്ച്ച സ്ഥാനാർഥിപ്പട്ടിക പുറത്തുവിട്ടപ്പോൾ മാത്രമാണ് മെഹ്തയ്ക്ക് പകരം യൂനസ് ഖാൻ അതിൽ ഇടം പിടിച്ചത് പുറത്തറിഞ്ഞത്. ഖേർവാര മണ്ഡലത്തിലെയും സ്ഥാനാർഥിയെ അവസാനനിമിഷം ബിജെപി മാറ്റിയിട്ടുണ്ട്. ഡിസംബർ 7നാണ് രാജസ്ഥാനിൽ നിയമസഭാ തിരഞ്ഞെടുപ്പ്. content highlights:BJP Changes Challenger Against Sachin Pilot at 11th Hour
from mathrubhumi.latestnews.rssfeed https://ift.tt/2Fuu7Of
via
IFTTT
No comments:
Post a Comment