ആ സ്വപ്‌നം സഫലമായി, അഭിമന്യുവിന്റെ വീടിന്റെ താക്കോല്‍ മുഖ്യമന്ത്രി കൈമാറി - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Monday, January 14, 2019

ആ സ്വപ്‌നം സഫലമായി, അഭിമന്യുവിന്റെ വീടിന്റെ താക്കോല്‍ മുഖ്യമന്ത്രി കൈമാറി

വട്ടവട: കുടുംബത്തിനായി അടച്ചുറപ്പുള്ള വീടെന്ന അഭിമന്യുവിന്റെ സ്വപ്നത്തിന് സാക്ഷാത്കാരം. തിങ്കളാഴ്ച രാവിലെ മുഖ്യമന്ത്രി പിണറായി വിജയൻ വീടിന്റെ താക്കോൽ അഭിമന്യുവിന്റെ മാതാപിതാക്കൾക്കു കൈമാറി. നാടിനായി ഒരു വായനശാല എന്ന അഭിമന്യുവിന്റെ ആഗ്രഹവും യാഥാർഥ്യമായി. വട്ടവട പഞ്ചായത്തിന്റെ നേതൃത്വത്തിൽ സജ്ജമാക്കിയിട്ടുള്ള അഭിമന്യു സ്മാരക വായനശാലയുടെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവ്വഹിച്ചു..പൊതുജനപങ്കാളിത്തത്തോടെ ഒരുലക്ഷത്തോളം പുസ്തകമാണ് വായനശാലയ്ക്കായി സമാഹരിച്ചിരിക്കുന്നത്. കൊട്ടക്കാമ്പൂരിൽ ചേർന്ന പൊതുസമ്മേളനത്തിലാണ് താക്കോൽ കൈമറിയത്. ആയിരങ്ങളാണ് ചടങ്ങിന് സാക്ഷ്യം വഹിക്കാൻ എത്തിയിരുന്നത്. ദു:ഖം താങ്ങാനാകാതെ വേദിയിൽ പൊട്ടിക്കരഞ്ഞ അഭിമന്യുവിന്റെ അമ്മയെ മുഖ്യമന്ത്രി ആശ്വസിപ്പിച്ചു. വട്ടവട കൊട്ടക്കമ്പൂരിലെ അഭിമന്യുവിന്റെ നിലവിലെ വീടിന് അരക്കിലോമീറ്റർ അകലെയാണ് പുതിയ വീട്. പത്തര സെന്റ് ഭൂമിയിൽ 1,226 ചതുരശ്രയടി വിസ്തീർണത്തിൽ വലിയ സൗകര്യങ്ങളോടെയാണ് വീട് നിർമിച്ചിരിക്കുന്നത്. സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് വീടിനു തറക്കല്ലിട്ടത്.സി.പി.എം. ജില്ലാ കമ്മിറ്റി മുന്നിട്ടിറങ്ങി72 ലക്ഷം രൂപയാണ് അഭിമന്യുവിന്റെ കുടുംബത്തിനായിപൊതുജനപങ്കാളിത്തത്തോടെ പിരിച്ചെടുത്തത്. അരലക്ഷം രൂപ ബാങ്കിന്റെ പലിശയിനത്തിലും ലഭിച്ചു. വീടുവെക്കുന്നതിനായി കൊട്ടാക്കമ്പൂരിൽ പത്തര സെന്റ് സ്ഥലംവാങ്ങി. വീടിനും സ്ഥലത്തിനുമായി 40 ലക്ഷം രൂപയാണ് ചെലവിട്ടത്.സഹോദരിയുടെ വിവാഹത്തിന് 10,00,100 രൂപയും മാതാപിതാക്കളുടെ ജീവിതത്തിനായി സ്ഥിര നിക്ഷേപമായി 23,75,307 രൂപയും ബാങ്കിൽ നിക്ഷേപിച്ചിട്ടുമുണ്ട്. 2018 ജൂലായ് രണ്ടിനു പുലർച്ചെയാണ് മഹാരാജാസ് കോളേജ് വിദ്യാർഥിയായ അഭിമന്യു കോളേജ് വളപ്പിൽ കൊല്ലപ്പെട്ടത്. വട്ടവടയിലെ ഒറ്റമുറി വീട്ടിൽ അരപ്പട്ടിണിയോടു പൊരുതിപ്പഠിച്ച അഭിമന്യുവിന്റെ സ്വപ്നങ്ങൾ പാർട്ടി ഏറ്റെടുക്കുകയായിരുന്നു. Content Highlights: Abhimanyus home-Vattavada-cm pinarayi vijayan


from mathrubhumi.latestnews.rssfeed http://bit.ly/2spcW7a
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages