ചിലര്‍ തിരിച്ചുവരാതെ തമ്പടിക്കുന്നത് ശരിയാണോ? വേറെ നാട്ടുകാര്‍ക്കും അമ്പലം കാണേണ്ടേ? -എസ്പി - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Monday, November 19, 2018

ചിലര്‍ തിരിച്ചുവരാതെ തമ്പടിക്കുന്നത് ശരിയാണോ? വേറെ നാട്ടുകാര്‍ക്കും അമ്പലം കാണേണ്ടേ? -എസ്പി

ആയിരക്കണക്കിന് ഭക്തർ നിലവിൽ ശബരിമലയിൽ ദർശനം നടത്തി സമാധാനത്തോടെ പോകുന്നുണ്ടെന്നും ഒന്നോ രണ്ട് ആളുകളെ മാത്രം പോലീസ് തടയുന്നത് എന്തിനെന്ന്ചിന്തിച്ചാൽ മനസ്സിലാവുമെന്നും എസ്പി യതീഷ് ചന്ദ്ര. സന്നിധാനത്തേക്ക് പുറപ്പെട്ട ഹിന്ദു ഐക്യവേദി നേതാവ് കെപി ശശികലയ്ക്ക് നിർദ്ദേശങ്ങളടങ്ങിയ നോട്ടീസ് നൽകിയതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു യതീഷ് ചന്ദ്ര യതീഷ് ചന്ദ്ര മാധ്യമങ്ങളോട് പറഞ്ഞത് ശശികല ടീച്ചർ കുട്ടികളുമായിട്ട് ചോറു കൊടുക്കാൻ പോകുന്നുണ്ടെന്ന് പറഞ്ഞു. അത് ശരിയാണോ എന്ന് ഞങ്ങൾ വന്നു പരിശോധിച്ചു. അപ്പോൾ മനസ്സിലായി ഇന്നലെ സന്നിധാനത്ത് ചില പ്രശ്നങ്ങളുണ്ടായിരുന്നു. അപ്പോ അതിന്റെ ഭാഗമായി മാഡം(ശശികല) വന്നതാണോ എന്ന് ഞങ്ങൾ പരിശോധിച്ചു.പിന്നീട് അവരുടെ കൂടെ മറ്റു ചില ആളുകൾ കൂടിയുണ്ടെന്ന് മനസ്സിലായി.അവർ ഒരു കുഴപ്പവുമില്ലാതെ തൊഴുതു വരട്ടെ എന്ന് തന്നെയാണ് ഞങ്ങളുടെ പ്രാർഥന. പക്ഷെ ഞങ്ങളുടെ കണ്ടീഷൻ സിമ്പിളാണ്. മാഡം പോയി പെട്ടെന്ന് തിരിച്ചു വരണം. നട അടക്കുന്ന സമയത്ത് ആരെയും താമസിപ്പിക്കാൻ ഞങ്ങൾ അനുവദിക്കുന്നില്ല. എല്ലാരുടെ മുമ്പിൽ വെച്ച് മാഡം പ്രോമിസ് ചെയ്തിട്ടുണ്ട്. സാദാ ഭക്തരായി പോയിവരുമെന്ന അവരുടെ വാക്ക് വിശ്വസിച്ച് പോകാൻ അനുവദിച്ചിട്ടുണ്ട്. നോട്ടീസ് കൊടുക്കും. അത് പ്രകരം കുഴപ്പമുണ്ടാക്കില്ലെന്ന് എഴുതി വാങ്ങിക്കും. ഒരാളെ നിയന്ത്രിക്കാനോ ബുദ്ധിമുട്ടിക്കാനോ പോലീസ് ഉദ്ദേശിക്കുന്നില്ല. ആയിരക്കണക്കിന് ഭക്തർ ഇവിടെ ദർശനം നടത്തുന്നത് നിങ്ങൾ മാധ്യമ പ്രവർത്തകർ കാണുന്നുണ്ടായിരിക്കും. എന്തിനാ ഒന്നോ രണ്ട് ആളുകളെ മാത്രം ഞങ്ങൾ തടയുന്നത് എന്നത് കോമൺസെൻസ് ഉള്ളവർക്ക് ചിന്തിച്ചാൽ മനസ്സിലാവും. ഞങ്ങളുടെ ആവശ്യം സിമ്പിളാണ്. എല്ലാ ഭക്തരും സുഖമായിപോണം. അവിടെ പോയി തമ്പടിക്കരുത്. അവിടെ പോകുന്ന സ്ത്രീകൾക്ക് നേരെ തേങ്ങയെറിയരുത്. ഇത്തരത്തിൽ നിയമപരമായ സംരക്ഷണം ഉറപ്പു വരുത്താൻ മാത്രമാണ് ഞങ്ങൾ ശ്രമിക്കുന്നത്. ആയിരക്കണക്കിന് ഭക്തർ വരുന്നു. ആരെയും ഇങ്ങനെ പരിശോധിക്കുന്നില്ല. മാഡം മീഡിയയുടെ മുന്നിൽ വെച്ച് സമ്മതിച്ചിട്ടുണ്ട് വൈകുന്നേരം തിരിച്ചു വരുമെന്ന്. അങ്ങനെ എല്ലാ നേതാക്കളും പറഞ്ഞാൽ കാര്യങ്ങൾ എത്ര എളുപ്പമാവും. ഭക്തർക്ക് ചെലവഴിക്കാനുള്ള സമയത്തിന് ഞങ്ങൾ നിയന്ത്രണം വെച്ചിട്ടില്ല.അവിടെ പോയി തമ്പടിക്കേണ്ട എന്ന് മാത്രമേ പറഞ്ഞിട്ടുള്ളൂ. സാധാരണ യഥാർഥ ഭക്തന് എത്ര സമയം പിടിക്കും. തൊഴുത ശേഷം വേഗം തിരിച്ചു വരിക. അതിന് പകരം തിരിച്ചു വരാതെ തമ്പടിച്ചാൽ ദൂരെ നിന്നു വരുന്ന വേറെ നാട്ടുകാർക്കും അമ്പലം വന്ന് കാണേണ്ടേ. പാർട്ടിക്കാർ മാത്രം തൊഴുതു വരുന്ന രീതിയായാൽ എങ്ങനെ ശരിയാകും. അവിടെ പോയി തമ്പടിക്കേണ്ട. അതാണ് ഞങ്ങളുടെ റിക്വസ്റ്റ്. content highlights:SP Yathish Chandra press meet on sabarimala issue, KP Sasikala


from mathrubhumi.latestnews.rssfeed https://ift.tt/2Kf3gED
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages