കോയമ്പത്തൂർ: സർക്കാർ ആശുപത്രിയിൽ സൂക്ഷിച്ച സ്ത്രീയുടെ മൃതശരീരം കടിക്കാൻ ശ്രമിക്കുന്ന പൂച്ചയുടെ വീഡിയോ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ ആശുപത്രിയ്ക്കെതിരെ വൻ പ്രതിഷേധം. പൂച്ച കടിച്ചില്ലെന്നും മൃതശരീരത്തിൽ നക്കുക മാത്രമേ ചെയ്തിട്ടുള്ളുവെന്ന് വിശദീകരണവുമായി ആശുപത്രി അധികൃതർ ചൊവ്വാഴ്ച രംഗത്തെത്തിയതോടെ ആശുപത്രി അധികൃതരുടെ ഉത്തരവാദിത്തമില്ലായ്മയെ കുറിച്ച് ആരോപണം കൂടുതൽ രൂക്ഷമായി. മേട്ടുപ്പാളയം ബസ് സ്റ്റാൻഡിൽ അവശയായി കാണപ്പെട്ട സ്ത്രീയെ നവംബർ 16 നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മാനസികവിഭ്രാന്തിയും പ്രകടിപ്പിച്ച ഇവർ തിങ്കളാഴ്ച രാത്രിയാണ് മരിച്ചത്. അർധനഗ്നയായി നിലത്തു കിടന്ന സ്ത്രീയുടെ മൃതശരീരത്തിന്റെ കാലിൽ പൂച്ച കടിക്കാൻ ശ്രമിക്കുന്നത് ആശുപത്രിയിലെ അറ്റൻഡറിന്റെ ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് മൃതദേഹം മോർച്ചറിയിലേക്ക് മാറ്റിയതായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. ആശുപത്രി പരിസരത്ത് തെരുവുനായകളുടേയും പൂച്ചകളുടേയും ശല്യം അധികരിച്ചതിനെ തുടർന്ന് കോർപറേഷൻ നിയമിച്ച സ്വകാര്യഏജൻസിയെ ചുമതലപ്പെടുത്തിയതായും ആശുപത്രിയുടെ ചുറ്റുമതിലിന്റെ ഉയരം വർധിപ്പിച്ചതായും ഡീൻ ബി അശോകൻ മാധ്യമങ്ങളെ അറിയിച്ചു. മൃതശരീരം പൂച്ച കടിച്ചുവെന്ന വാർത്ത തെറ്റായി പ്രചരിച്ചതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. Content Highlights:Cat Nibbles on Womans Body, Tamil Nadu Hospital, coimbatore
from mathrubhumi.latestnews.rssfeed https://ift.tt/2DAcz0k
via
IFTTT
No comments:
Post a Comment