ഭരണം പിടിക്കാൻ പിഡിപിയും കോണ്‍ഗ്രസും നാഷണല്‍ കോണ്‍ഫറന്‍സും ഒന്നിക്കുന്നു - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Wednesday, November 21, 2018

ഭരണം പിടിക്കാൻ പിഡിപിയും കോണ്‍ഗ്രസും നാഷണല്‍ കോണ്‍ഫറന്‍സും ഒന്നിക്കുന്നു

ശ്രീനഗർ: ജമ്മു-കശ്മീരിൽ സർക്കാർ രൂപീകരിക്കുന്നതിന് ലക്ഷ്യമിട്ട് പിഡിപി, കോൺഗ്രസ്, നാഷണൽ കോൺഫറൻസ് എന്നീ കക്ഷികൾ ചർച്ചകൾ നടത്തുന്നതായി റിപ്പോർട്ട്. പിഡിപിയിൽനിന്ന് എംഎൽഎമാരെ ചാക്കിട്ടുപിടിക്കാനുള്ള ബിജെപിയുടെ ശ്രമത്തെ മറികടക്കുന്നത് സർക്കാർ രൂപീകരിക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമാണ് ചർച്ചകളെന്നാണ് സൂചന. ജമ്മു-കശ്മീരിൽ പിഡിപിക്ക് 28ഉം നാഷണൽ കോൺഫറൻസിന് 15ഉം കോൺഗ്രസിന് 12ഉം എംഎൽഎമാരാണുള്ളത്. ഈ കക്ഷികളുടെ സഖ്യം രൂപപ്പെടുകയാണെങ്കിൽ 44 എംഎൽഎമാർ എന്ന ഭൂരിപക്ഷ സംഖ്യ മറകടക്കാൻ സാധിക്കും. ചിരവൈരികളായ പിഡിപിയും നാഷണൽ കോൺഫറൻസും ഒരുമിച്ചു നിൽക്കാൻ തീരുമാനിച്ചാൽ ജമ്മു-കശ്മീരിന്റെ രാഷ്ട്രീയ സമവാക്യം തന്നെ മാറുമെന്നാണ് കരുതുന്നത്. കൂട്ടുമന്ത്രിസഭയിൽ പങ്കാളിയാകില്ലെന്ന് നാഷണൽ കോൺഫറൻസ് നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ പിഡിപി-കോൺഗ്രസ് മന്ത്രിസഭയ്ക്ക് പുറത്തുനിന്ന് പിന്തുണ നൽകും. മന്ത്രിസഭ രൂപീകരിക്കപ്പെടുകയാണെങ്കിൽ മെഹബൂബ മുഫ്തി മുഖ്യമന്ത്രിയാവാൻ ഇടയില്ല. ഏതെങ്കിലും മുതിർന്ന പിഡിപി നേതാവായിരിക്കും മുഖ്യമന്ത്രി. സജ്ജാദ് ലോണിന്റെ പീപ്പിൾ കോൺഫറൻസിന്റെ നേതൃത്വത്തിൽ ജമ്മു-കശ്മീരിൽ സർക്കാർ രൂപീകരിക്കാൻ ശ്രമം നടത്തുന്നതായി അഭ്യൂഹങ്ങളുണ്ടായിരുന്നു. പീപ്പിൾ കോൺഫറൻസിന് രണ്ട് എംഎൽഎമാർ മാത്രമാണുള്ളതെങ്കിലും 25 എംഎൽഎമാരുള്ള ബിജെപിയുടെ പിന്തുണയോടെയാണ് നീക്കംനടക്കുന്നത്. പിഡിപിയിലെ അസംതൃപ്തരായ എംഎൽഎമാരെ അടർത്തിയെടുത്ത് ഭൂരിപക്ഷം തികയ്ക്കാനാണ് ബിജെപിയുടെ ശ്രമം. ബിജെപി പിന്തുണ പിൻവലിച്ചതോടെയാണ് ജമ്മു-കശ്മീരിലെ പിഡിപി സർക്കാർ അധികാരത്തിൽനിന്ന് താഴെപ്പോയത്. നിലവിൽ ഗവർണർ ഭരണത്തിലുള്ള ജമ്മു-കശ്മീർ ഡിസംബർ 19 വരെ ആ സ്ഥിതിയിൽ തുടരും. പിന്നീട് സംസ്ഥാനത്ത് രാഷ്ട്രപതി ഭരണമാകും നിലവിൽവരിക. Content Highlights:PDP, Congress, National Conference, Jammu Kashmir,bjp


from mathrubhumi.latestnews.rssfeed https://ift.tt/2R0HNBV
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages