തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം; ടിആര്‍എസ് എംപി കോണ്‍ഗ്രസിലേക്ക് - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Wednesday, November 21, 2018

തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം; ടിആര്‍എസ് എംപി കോണ്‍ഗ്രസിലേക്ക്

ഹൈദരാബാദ്: നിയമസഭാ തിരഞ്ഞടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ തെലങ്കാന രാഷ്ട്രസമിതി (ടിആർഎസ്) നേതാവും എംപിയുമായ വിശ്വേശ്വർ റെഡ്ഡി പാർട്ടി വിട്ടു. ചെവ്വല്ല മണ്ഡലത്തിൽ നിന്നുള്ള എംപിയാണ് വിശ്വേശ്വർ റെഡ്ഡി. പാർട്ടിയും സർക്കാരും ജനങ്ങളിൽ നിന്ന് അകന്നതിലുള്ള പ്രതിഷേധമാണ് രാജിക്ക് പിന്നിലെന്ന് പാർട്ടി നേതാവ് കെ.ചന്ദ്രശേഖർ റാവുവിനയച്ച കത്തിൽ വിശ്വേശ്വരയ്യ പറഞ്ഞു. വിശ്വേശ്വരയ്യ കോൺഗ്രസിനൊപ്പം ചേരുമെന്നാണ് സൂചന. ടിആർഎസിന് കനത്ത തിരിച്ചടിയാണ് എംപിയുടെ കൊഴിഞ്ഞുപോക്ക്. കഴിഞ്ഞ ഏതാനും ആഴ്ച്ചകളായി വിശ്വേശ്വരയ്യ പാർട്ടി വിട്ടേക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. ഗതാഗതമന്ത്രി പട്നം മഹേന്ദ്രറെഡ്ഡിയുടെ കുടുംബം രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് നടത്തുന്ന വഴിവിട്ട പ്രവർത്തനങ്ങളാണ് വിശ്വേശ്വരയ്യയെ പ്രകോപിപ്പിച്ചതെന്നാണ് സൂചന. പാർട്ടി തന്നെ അവഗണിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു പാർട്ടി വിടാനുള്ള വിശ്വേശ്വരയ്യയുടെ തീരുമാനം ടിആർഎസിന് കനത്ത തിരിച്ചടിയാണ്. തെലങ്കാനയിലെ ഏറ്റവും സമ്പന്നരായ രാഷട്രീനേതാക്കളിലൊരാളാണ് വിശ്വേശ്വരയ്യ. രണ്ട് എംപിമാർ പാർട്ടി വിട്ട് പോവാൻ സാധ്യതയുണ്ടെന്നും കഴിവുണ്ടെങ്കിൽ അവരെ പിടിച്ചു നിർത്താനും കോൺഗ്രസ് വർക്കിംഗ് പ്രസിഡന്റ് രേവന്ത് റെഡ്ഡി ചന്ദ്രശേഖർ റാവുവിനെ പരസ്യമായി വെല്ലുവിളിച്ചിരുന്നു. അതിനിടെ കോൺഗ്രസിലേക്ക് കളം മാറാൻ തയ്യാറായിരിക്കുന്ന രണ്ടാമത്തെ എംപി ആരാണ് എന്ന ചർച്ചയും ടിആർഎസിൽ സജീവമാണ്. Content Highlights: TRS MP to join congress, Setback for TRS


from mathrubhumi.latestnews.rssfeed https://ift.tt/2QelhYQ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages