'കാര്യങ്ങള്‍ വളച്ചൊടിക്കുന്ന, നുണ പറയുന്ന ക്യാപ്റ്റനാണ് ഹര്‍മന്‍പ്രീത്'- ഇന്ത്യന്‍ ടീമില്‍ വിവാദം - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Saturday, November 24, 2018

'കാര്യങ്ങള്‍ വളച്ചൊടിക്കുന്ന, നുണ പറയുന്ന ക്യാപ്റ്റനാണ് ഹര്‍മന്‍പ്രീത്'- ഇന്ത്യന്‍ ടീമില്‍ വിവാദം

ന്യൂഡൽഹി:ടി ട്വന്റി വനിതാ ലോകകപ്പ് സെമിഫൈനലിൽ ഇംഗ്ലണ്ടിനോട് തോറ്റ് പുറത്തായതിന് പിന്നാലെ ഇന്ത്യൻ ടീമിൽ പൊട്ടിത്തെറി. സെമിയിൽ മിതാലി രാജിനെ കളിപ്പിക്കാതിരുന്നതുമായി ബന്ധപ്പെട്ടാണ് വിവാദം കത്തുന്നത്. മിതാലിയെ കളിപ്പിക്കാതിരുന്നത് ടീം തീരുമാനമാണെന്നും അതിൽ കുറ്റബോധമില്ലെന്നും ക്യാപ്റ്റൻ ഹർമൻപ്രീത് പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെ മിതാലിയുടെ മാനേജർ അനീഷ് ഗുപ്ത ഹർമൻപ്രീതിനെതിരേരംഗത്തുവന്നു. പക്വതയില്ലാത്ത ഹർമൻപ്രീത് ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റനാവാൻ യോഗ്യയല്ലെന്നും കാര്യങ്ങളെ വളച്ചൊടിക്കുന്ന വ്യക്തിയാണെന്നും അനീഷ പറയുന്നു. കാര്യങ്ങളെ വളച്ചൊടിക്കുന്ന, ഇന്ത്യൻ ടീമിന് യോജിക്കാത്ത ക്യാപ്റ്റൻ. ഇതായിരുന്നു അനീഷ തന്റെ ട്വിറ്ററിൽ കുറിച്ചത്. എന്നാൽ ഈ പരാമർശം അനീഷ നീക്കം ചെയ്തു. പിന്നാലെ അനീഷയുടെ ട്വിറ്റർ അക്കൗണ്ടും അപ്രത്യക്ഷമായി. കമന്റേറ്റർമാരായ സഞ്ജയ് മഞ്ജരേക്കറും നാസർ ഹുസൈനും മിതാലിയെ ഒഴിവാക്കിയതിനെ നേരത്തെ വിമർശിച്ചിരുന്നു. ടി ട്വന്റിയിൽ ഏറ്റവു കൂടുതൽ റൺസ് നേടിയ താരമായ മിതാലി രാജിനെ ഇംഗ്ലണ്ടിനെതിരേ റിസർവ് ബെഞ്ചിലിരുത്തിയത് ശരിയായില്ല എന്നായിരുന്നു ഇവരുടെ പ്രതികരണം. എന്നാൽ മിതാലിയെ കളിപ്പിക്കേണ്ടെന്ന തീരുമാനമെടുത്തത് ടീമിനു വേണ്ടിയാണെന്നും ചിലപ്പോൾ അത് ശരിയാകുമെന്നും മറ്റു ചിലപ്പോൾ പാളിപ്പോകാമെന്നും മത്സരശേഷം നടന്ന സമ്മാനദാനച്ചടങ്ങിൽ ഹർമൻപ്രീത് പറഞ്ഞിരുന്നു. അതുകൊണ്ടുതന്നെ മിതാലിയെ ഒഴിവാക്കാനുള്ള തീരുമാനത്തിൽ കുറ്റബോധമില്ലെന്നും ഹർമൻപ്രീത് വ്യക്തമാക്കിയിരുന്നു. Content Highlights: Mithali Rajs manager lashes out at Harmanpreet Kaur Womens World T20


from mathrubhumi.latestnews.rssfeed https://ift.tt/2QfvAfh
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages