യതീഷ് ചന്ദ്രയ്‌ക്കെതിരെയുള്ള ആരോപണങ്ങള്‍ അടിസ്ഥാനരഹിതം- കെ.കെ.ശൈലജ - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Saturday, November 24, 2018

യതീഷ് ചന്ദ്രയ്‌ക്കെതിരെയുള്ള ആരോപണങ്ങള്‍ അടിസ്ഥാനരഹിതം- കെ.കെ.ശൈലജ

കോഴിക്കോട്: എസ്പി യതീഷ് ചന്ദ്രയുടെ നടപടികൾ സ്ത്രീത്വത്തിനെതിരെയുള്ളതാണെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് മന്ത്രി കെ.കെ.ശൈലജ. കോഴിക്കോട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. യതീഷ് ചന്ദ്ര കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണനോട് അപമര്യാദയായി പെരുമാറിയെന്ന ആരോപണത്തെ കുറിച്ച് ചോദിച്ച മാധ്യമപ്രവർത്തകരോട്, കേന്ദ്രമന്ത്രിയോട് ശബരിമലയിലെ നിലവിലെ സാഹചര്യം മാന്യമായി വിശദീകരിക്കുകയാണ് എസ്പി ചെയ്തതെന്ന് മന്ത്രി പറഞ്ഞു. പ്രളയത്തെ തുടർന്ന് ശബരിമലയിലെ പരിസ്ഥിതി മോശമാണ്. വാഹനങ്ങൾ കടത്തി വിട്ടാൽ പാർക്കു ചെയ്യാനുള്ള അസൗകര്യമുണ്ട്. കേന്ദ്രമന്ത്രിയ്ക്ക് അദ്ദേഹത്തിന്റെ വാഹനത്തിൽ പോകാമെന്നും അകമ്പടിവാഹനങ്ങൾ കടത്തിവിടാൻ ബുദ്ധിമുട്ടുണ്ടെന്നുമാണ് യതീഷ് ചന്ദ്ര പറഞ്ഞത്.അങ്ങനെ പറഞ്ഞത് തന്റെ ഔദ്യോഗിക നിർവഹണത്തിന്റെ ഭാഗമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. കെപി ശശികലയ്ക്കും ശോഭാസുരേന്ദ്രനും എന്തും പറയാമെന്നായി, അവരുടെ പേരെടുത്തു പറയാൻ താനാഗ്രഹിക്കുന്നില്ലെങ്കിലും ഇപ്പോഴത്തെ സാഹചര്യത്തിൽ പറയാതെ നിർവാഹമില്ലെന്നും മന്ത്രി പറഞ്ഞു. കെപി ശശികലയെ എസ്പി ശബരിമലയിൽ തടഞ്ഞിട്ടില്ല, പേരക്കുട്ടിയുടെ ചോറൂണ് കഴിഞ്ഞാൽശബരിമലയിൽ നിന്ന് മടങ്ങാമെന്ന് എഴുതി വാങ്ങുകയാണുണ്ടായതെന്നും അപമര്യാദയായി പെരുമാറിയിട്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു. ശബരിമലയിൽ ഭക്തർക്ക് കൂട്ടമായി തൊഴാനുള്ള സൗകര്യമുണ്ടെന്നും അത് നിരോധനാജ്ഞയിൽപ്പെടുന്നില്ലെന്നും അവിടത്തെ ക്രമസമാധാനനില തകരാതെ നോക്കാനാണ് 144 നിലനിർത്തിയിരിക്കുന്നതെന്ന് മുഖ്യമന്ത്രിയും ആഭ്യന്തരവകുപ്പും വ്യക്തമാക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. Content Highlights:Sabarimala, Allegations against Yathish Chandra, KK Shailaja


from mathrubhumi.latestnews.rssfeed https://ift.tt/2AjEQoV
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages