മേരി കോം ഫൈനലിൽ, റെക്കോഡിന് അരികേ - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Thursday, November 22, 2018

മേരി കോം ഫൈനലിൽ, റെക്കോഡിന് അരികേ

ന്യൂഡൽഹി: ഇന്ത്യയുടെ വനിതാ ബോക്സിങ് ഇതിഹാസം മേരി കോം ആറാം ലോക ചാമ്പ്യൻഷിപ്പ് സ്വർണത്തിരികിൽ. വനിതകളുടെ 46 കിലോഗ്രാം ഫ്ലൈവെയ്റ്റ് വിഭാഗത്തിൽഉത്തര കൊറിയയുടെ കിം ഹ്യാങ്മിയെ ഇടിച്ചിട്ട മേരി ലോക വനിതാ ബോക്സിങ്ങിന്റെ ഫൈനലിൽ പ്രവേശിച്ചു. ഫൈനലിൽ ഉക്രെയിനിന്റെ ഹന്ന ഒഖോട്ടയാണ് മുപ്പത്തിയഞ്ചുകാരിയായ മേരിയുടെ എതിരാളി. ഇതുകൂടി ജയിക്കാനായാൽ മേരിക്ക് ലോക ചാമ്പ്യൻഷിപ്പ്രൽ ആറ് സ്വർണമാകും. ഈ നേട്ടം കൈവരിക്കാനായാൽ അത് മേരിക്കൊരു റെക്കോഡ് കൂടിയാവും. ലോക ചാമ്പ്യൻഷിപ്പിൽ ഏറ്റവും കൂടുതൽ സ്വർണം നേടിയ താരം എന്ന പദവി ഇപ്പോൾ മേരി അയലർലൻഡിന്റെ കെയ്റ്റി ടെയ്​ലർക്കൊപ്പം പങ്കിടുകയാണ്. ഫോട്ടോ: സാബു സ്കറിയ 2002, 2005, 2006, 2008, 2010 വർഷങ്ങളിലാണ് മേരി ഇതിന് മുൻപ് സ്വർണം നേടിയത്. ഇതിന് പുറമെ 2001ൽ വെള്ളിയും സ്വന്തമാക്കിയിരുന്നു. Content Highlights:Mary Kom Womens Boxing World Championship


from mathrubhumi.latestnews.rssfeed https://ift.tt/2zlFzGe
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages