ജസ്റ്റിസ് ലോയയുടെ മരണം വിഷം ഉള്ളില്‍ച്ചെന്നാണെന്ന ആരോപണവുമായി അഭിഭാഷകന്റെ ഹര്‍ജി - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Thursday, November 22, 2018

ജസ്റ്റിസ് ലോയയുടെ മരണം വിഷം ഉള്ളില്‍ച്ചെന്നാണെന്ന ആരോപണവുമായി അഭിഭാഷകന്റെ ഹര്‍ജി

മുംബൈ: ജസ്റ്റിസ് ലോയയുടെ മരണം ഹൃദയാഘാതം മൂലമല്ലെന്നും വിഷം ഉള്ളിൽച്ചെന്നാണെന്നും അവകാശപ്പെട്ട് മുംബൈ ഹൈക്കോടതിയിൽ അഭിഭാഷകന്റെ ഹർജി. ലോയയുടെ മരണം റേഡിയോ ആക്ടീവ് ഐസോടോപ്പ് പോയിസണിങ് മൂലമാണെന്നും കേസിൽ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് നാഗ്പൂരിൽ അഭിഭാഷകനായ സതീഷ് മഹാദേവറാവുവാണ് ഹർജി നൽകിയത്. സൊഹ്റാബുദ്ദീൻ ശൈഖ് വ്യാജ ഏറ്റമുട്ടൽ കേസിലെ സി.ബി.ഐ കോടതി ജഡ്ജിയായിരുന്നു ജസ്റ്റിസ് ലോയ. നാളെ ജീവിച്ചിരിക്കുമോ എന്ന് അറിയില്ലെന്ന് അഭിഭാഷകൻ ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്ന് ടെലിഗ്രാഫ് റിപ്പോർട്ടുചെയ്തു. ലോയയുടെ മരണവുമായി ബന്ധപ്പെട്ട രേഖകളെല്ലാം ഉദ്യോഗസ്ഥർ നശിപ്പിച്ചിരുന്നുവെന്നും താൻ അവ മറ്റുമാർഗങ്ങളിലൂടെ വീണ്ടെടുക്കുകയായിരുന്നുവെന്നും അദ്ദേഹം അവകാശപ്പെട്ടു.താൻ കൊല്ലപ്പെടാം. രേഖകൾ കോടതി സൂക്ഷിക്കണം. കൂടുതൽ തെളിവികൾ പിന്നീട് ഹാജരാക്കുമെന്നും ഹർജിയിൽ വ്യക്തമാക്കിയിട്ടുണ്ട്. ജസ്റ്റിസ് ലോയയുടെ മരണത്തിൽ ദുരൂഹതയില്ലെന്ന് കഴിഞ്ഞ ഏപ്രിൽ 19ന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ഹർജിയുമായി അഭിഭാഷകൻ രംഗത്തെത്തിയിട്ടുള്ളത്. content highlights:Judge Loya Died Of Radioactive Isotope Poisoning, Alleges advocate


from mathrubhumi.latestnews.rssfeed https://ift.tt/2OXQlYm
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages