കൊച്ചി: രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരിൽ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രനെ വേട്ടയാടാനുള്ള സർക്കാർ നീക്കം അനുവദിക്കില്ലെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ്. സുരേന്ദ്രനെ ഇല്ലാതാക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് ഗൂഡാലോചന നടക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു. സുരേന്ദ്രനെതിരെ കള്ളക്കേസ് ചുമത്തി ആജീവനാന്തം ജയിലിലിടാനാണ് നീക്കം. ഇതിനെ രാഷ്ട്രീയമായും നിയമപരമായും പാർട്ടി നേരിടും. സുരേന്ദ്രനെതിരെ ആദ്യമെടുത്ത കള്ളക്കേസിൽ ജാമ്യം കിട്ടുമെന്ന് ഉറപ്പായപ്പോഴാണ് അടുത്ത കള്ളക്കേസുമായി രംഗത്തെത്തുന്നത്. ചിത്തിരആട്ട ദിവസം സന്നിധാനത്ത് നടന്നുവെന്ന് പറയപ്പെടുന്ന സംഭവങ്ങളിലാണ് സുരേന്ദ്രനെതിരെ കേസെടുത്തത്. വധശ്രമം അടക്കമുള്ള വകുപ്പുകൾ ചേർത്ത് ജാമ്യമില്ലാ കേസാക്കിയിരിക്കുകയാണ്. ഈ കേസിൽ സുരേന്ദ്രൻ പ്രതിയായിരുന്നുവെങ്കിൽ സുരേന്ദ്രൻ അടക്കമുള്ള കണ്ടാലറിയാവുന്നവർക്കെതിരെയായിരുന്നു ആദ്യമേ തന്നെ കേസെടുക്കേണ്ടിയിരുന്നത്. സുരേന്ദ്രനെ കണ്ടാലറിയാത്ത പൊലീസുകാർ കേരളത്തിലില്ല. പിന്നീട് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിർദ്ദേശ പ്രകാരമാണ് പ്രതിയാക്കിയത്. ഇത് ശബരിമല വിഷയത്തിൽ പോരാട്ടം നടത്തുന്ന ബിജെപിയോടുള്ള വെല്ലുവിളിയാണ്. അതിനെ വെല്ലുവിളിയായി തന്നെ ബിജെപി ഏറ്റെടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. Content Highlights:K Surendran, BJP, MT Ramesh, Sabarimala Women Entry
from mathrubhumi.latestnews.rssfeed https://ift.tt/2S7TI0B
via
IFTTT
No comments:
Post a Comment