ഇ വാർത്ത | evartha
പെനാല്‍റ്റി രക്ഷപ്പെടുത്തിയ നായ: വൈറലായി വീഡിയോ
ഗോളി പന്തിന്റെ ചലനം മനസിലാക്കാന്‍ പരാജയപ്പെട്ടപ്പോള്‍ പെനാല്‍റ്റി രക്ഷപ്പെടുത്തിയ ഒരു നായയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ തരംഗമാകുകയാണ്. രാജ്യാന്തര മാധ്യമങ്ങളാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. എന്നാല്‍ ഏത് മത്സരമാണെന്നോ കളിക്കാരെ സംബന്ധിച്ച വിവരങ്ങളോ പുറത്തു വന്നിട്ടില്ല.
പെനാല്‍റ്റി തടയാന്‍ ഗോള്‍കീപ്പര്‍ പോസ്റ്റിന്റെ വലതുമൂലയിലേയ്ക്ക് ചാടിയമ്പോള്‍ പന്ത് പോയത് പോസ്റ്റിന്റെ ഇടതുമൂലയിലേയ്ക്കാണ്. എന്നാല്‍ കൃത്യസമയത്ത് പോസ്റ്റിന്റെ ഇടതുമൂലയില്‍ എത്തിയ ഡാഷ്ഹണ്ട് വിഭാഗത്തില്‍പ്പെട്ട നായയുടെ ദേഹത്തു തട്ടി പന്ത് പുറത്തേക്ക് പോകുകയായിരുന്നു.
പന്ത് തടഞ്ഞെങ്കിലും പന്തിന്റെ വേഗത കാരണം നായ വലയില്‍ കയറുകയും ചെയ്തു. മത്സരം കാണാനെത്തിയവരില്‍ ഒരാള്‍ പകര്‍ത്തിയ വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്. നായ പെനാല്‍റ്റി രക്ഷപ്പെടുത്തിയതിനു ശേഷം റഫറിയെ കാര്യം പറഞ്ഞു മനസിലാക്കാന്‍ ശ്രമിക്കുന്ന താരങ്ങളേയും വീഡിയോയില്‍ കാണാം.
Copyright © 2017 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2FAAE9U
via IFTTT
No comments:
Post a Comment