ഇ വാർത്ത | evartha
പി. മോഹനന്റെ കുടുംബത്തിനുനേരെ ആക്രമണം;ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കസ്റ്റഡിയില്‍

ഇന്നലെ ഉച്ചയോടെയാണ് പി.മോഹനന്റെ മകന്‍ ജൂലിയസ് നികിതാസ്, ഭാര്യ ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ സാനിയോ മനോമിയെയും ഹര്‍ത്താലിന്റെ മറവില്‍ ആസുത്രിതമായി ആക്രമിച്ചത്.ഇന്നലെ രാവിലെ പത്തരയോടെ പേരാമ്പ്ര നിന്ന് കക്കട്ടിലെ വീട്ടിലേക്ക് വരുന്നതിനിടയില്‍ അമ്പലക്കുളങ്ങര വെച്ചാണ് ഇവര്‍ ആദ്യം ആക്രമിക്കപ്പെട്ടത്. കാറുനുള്ളില്‍ വെച്ചും പുറത്ത് വലിച്ചിട്ടും ഇരുവരേയും ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ ഇരുവരെയും കുറ്റിയാടി ഗവ. ആശുപത്രിയിലെത്തിച്ച് പ്രഥമ ശുശ്രൂഷ നല്‍കിയ ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടും പോകും വഴി നടുവണ്ണൂരില്‍ വെച്ചാണ് രണ്ടാമത് ആക്രമിക്കപ്പെട്ടത്. ഇവര്‍ സഞ്ചരിച്ച കാറിന് കല്ലെറിയുകയും ചെയ്തു. രണ്ടിടത്തും ഒരു സംഘം ബിജെപി – സംഘപരിവാര്‍ സംഘം കാര്‍ വളഞ്ഞ് ആക്രമിച്ചെന്നായിരുന്നു പരാതി.
Copyright © 2017 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2KaPBOI
via IFTTT
No comments:
Post a Comment