സി ബി ഐ ഡയറക്ടറെ തിരഞ്ഞെടുക്കാന്‍ ചേര്‍ന്ന യോഗം തീരുമാനമാകാതെ പിരിഞ്ഞു - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Friday, January 25, 2019

സി ബി ഐ ഡയറക്ടറെ തിരഞ്ഞെടുക്കാന്‍ ചേര്‍ന്ന യോഗം തീരുമാനമാകാതെ പിരിഞ്ഞു

ന്യൂഡൽഹി: സി ബി ഐ ഡയറക്ടറെ തിരഞ്ഞെടുക്കാൻ വ്യാഴാഴ്ച ചേർന്ന ഉന്നതാധികാര സമിതിയോഗം തീരുമാനമാകാതെ പിരിഞ്ഞു. അടുത്തയാഴ്ച വീണ്ടും യോഗം ചേർന്നേക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി, സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്, മുഖ്യപ്രതിപക്ഷ പാർട്ടിയുടെ നേതാവായ മല്ലികാർജുൻ ഖാർഗെ എന്നിവരടങ്ങിയ സമിതിയാണ് സി ബി ഐ ഡയറക്ടറെ തിരഞ്ഞെടുക്കാൻ യോഗം ചേർന്നത്. പ്രധാനമന്ത്രിയാണ് സമിതിയുടെ അധ്യക്ഷൻ. പ്രധാനമന്ത്രിയുടെ വസതിയിലായിരുന്നു യോഗം. ഇന്ന് തീരുമാനമായില്ലെന്നും അടുത്തയോഗം അടുത്തയാഴ്ച ഏതുസമയത്തും യോഗം ചേർന്നേക്കാമെന്നുമായിരുന്നു യോഗത്തിനു ശേഷം പ്രധാനമന്ത്രിയുടെ വസതിക്കു പുറത്തെത്തിയ മല്ലികാർജുൻ ഖാർഗെയുടെ പ്രതികരണം. 1982-85 ബാച്ചിലെ ഐ പി എസ് ഉദ്യോഗസ്ഥരെയാണ് സി ബി ഐയുടെ ഡയറക്ടർ സ്ഥാനത്തേക്ക് പരിഗണിക്കുന്നതെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് വൃത്തങ്ങളെ ഉദ്ധരിച്ച് എൻ ഡി ടിവി റിപ്പോർട്ട് ചെയ്തു. സീനിയോറിറ്റി, സത്യസന്ധത, അഴിമതിക്കേസുകൾ അന്വേഷിച്ചുള്ള പരിചയം, സി ബി ഐയിൽ പ്രവൃത്തിപരിചയം, വിജിലൻസ് കാര്യങ്ങൾ കൈകാര്യം ചെയ്തുള്ളപരിചയം തുടങ്ങിയവയെ അടിസ്ഥാനപ്പെടുത്തി പന്ത്രണ്ടോളം പേരുടെ ചുരുക്കപ്പട്ടിക തയ്യാറാക്കിയിട്ടുണ്ടെന്നാണ് വിവരം. 1983 ബാച്ച് ഐ പി എസ് ഓഫീസറും ഗുജറാത്ത് ഡി ജി പിയുമായ ശിവാനന്ദ് ഷാ, ബി എസ് എഫ് ഡയറക്ടർ ജനറൽ രജിനികാന്ത് മിശ്ര, സി ഐ എസ് എഫ് ഡയറക്ടർ ജനറൽ രാജഷ് രഞ്ജൻ, എൻ ഐ എ വൈ സി മോദി, മുംബൈ പോലീസ് കമ്മീഷണർ സുബോധ് ജയ്സ്വാൾ തുടങ്ങിയവർ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. content highlights: No decision on CBI director High powered panel to meet again on next week, cbi director, cbi


from mathrubhumi.latestnews.rssfeed http://bit.ly/2S9lNZ6
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages